ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
157

ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

June 5, 2025
0

ആലപ്പുഴ: ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് കൊട്ടാരത്തിൽ പരേതനായ നകുലൻ്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ കണ്ണാട്ട് കലുങ്കിന് തെക്കുഭാഗത്ത് വ്യാഴാഴ്ച വെളുപ്പിന് മൂന്നിനാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട രാഹുലിനെ പൂച്ചാക്കൽ പോലീസ് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
ക​ഞ്ചാ​വ് കേ​സ് ; യു.​പ്ര​തി​ഭ​യു​ടെ മ​ക​ൻ അ​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
177

ക​ഞ്ചാ​വ് കേ​സ് ; യു.​പ്ര​തി​ഭ​യു​ടെ മ​ക​ൻ അ​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

June 5, 2025
0

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്‌സൈസ് അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്‍കി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. കനിവ് ഉള്‍പ്പെടെ ഒന്‍പതു പേരാണു കേസില്‍ ഉള്‍പ്പെട്ടത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​ആ​ല​പ്പു​ഴ ത​ക​ഴി​യി​ൽ​നി​ന്നാ​ണ് എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ട​ക്കം ഒ​ന്പ​ത് പേ​രെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​ന്പ​ത് പേ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നും

Continue Reading
വിദ്യാർഥികൾക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ യാത്ര കൺസഷൻ നൽകും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
155

വിദ്യാർഥികൾക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ യാത്ര കൺസഷൻ നൽകും

June 5, 2025
0

ആലപ്പുഴ : ജില്ലയിലെ വിദ്യാർഥികൾക്ക് രാവിലെ ആറ് മണി മുതൽ വൈകിട്ട് ഏഴ് വരെ യാത്രാ കണ്‍സണ്‍ഷന്‍ നൽകാൻ തീരുമാനം. വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോമിൻ്റെയോ ഐ ഡി കാർഡിൻ്റെയോ അടിസ്ഥാനത്തിൽ കൺസഷൻ യാത്ര ചെയ്യാം. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങൾ,

Continue Reading
പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
177

പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

June 4, 2025
0

2025-26 അധ്യയന വര്‍ഷത്തെ ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം/കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്/പിഎം-വൈഎഎസ്എഎസ് വി ഐ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഒ.ബി.സി., ഇ.ബി.സി. ആന്‍ഡ് ഡി.എന്‍.ടി. എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാന

Continue Reading
എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം ; മന്ത്രി റോഷി അഗസ്റ്റിൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
174

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം ; മന്ത്രി റോഷി അഗസ്റ്റിൻ

June 4, 2025
0

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് ഉന്നതതല ജലസംഭരണിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലസ്രോതസ്സുകൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ആലപ്പുഴയിലേത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലവിഭവ വകുപ്പിന്റെ പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന്

Continue Reading
ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
163

ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു

June 4, 2025
0

ആലപ്പുഴ: ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്ക്. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.10ന് ആലപ്പുഴ കടപ്പുറം ബൈപാസ് മേൽപാലത്തിൽ അപകടം നടന്നത്. എതിർദിശയിൽനിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ ക്രെറ്റയും എതിർദിശയിൽ

Continue Reading
വൈദ്യുത പോസ്റ്റിന് തീപിടിച്ച് കേബിളുകൾ കത്തിനശിച്ചു; വിളിച്ച് അറിയിക്കാൻ കെഎസ്ഇബിക്കാരെ കിട്ടുന്നില്ലെന്ന് നാട്ടുകാർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
125

വൈദ്യുത പോസ്റ്റിന് തീപിടിച്ച് കേബിളുകൾ കത്തിനശിച്ചു; വിളിച്ച് അറിയിക്കാൻ കെഎസ്ഇബിക്കാരെ കിട്ടുന്നില്ലെന്ന് നാട്ടുകാർ

June 3, 2025
0

അമ്പലപ്പുഴ: വൈദ്യുത പോസ്റ്റിന് തീപിടിച്ച് കേബിളുകൾ കത്തിനശിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം ബിഎസ്എൻഎൽ ഓഫീസിന് മുൻപിലെ ട്രാൻസ്‍ഫോർമറിനരികിലുള്ള വൈദ്യുത പോസ്റ്റിനാണ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ തീ പിടിച്ചത്. തീ പിടുത്തത്തെത്തുടർന്ന് ബിഎസ്എൻഎല്ലിന്റെ കേബിളുകളുകളാണ് കത്തിനശിച്ചത്. അര മണിക്കൂറോളം തീ പിടിത്തം നീണ്ടുനിന്നു. അപകട വിവരം അറിഞ്ഞ് നാട്ടുകാർ തൊട്ടടുത്തുള്ള അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിലേക്ക് പല തവണ വിളിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. മഴ കനത്തതോടെ പലയിടത്തും

Continue Reading
ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
151

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

June 3, 2025
0

ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ മഴ കുറഞ്ഞതിനാലും കാലാവസ്ഥ വകുപ്പിന്റെ അടുത്ത ആഞ്ചു ദിവസത്തെ മഴ പ്രവചനത്തില്‍ ജില്ലയില്‍ പച്ച ജാഗ്രത (നേരിയ തോതിലുള്ള മഴ) പ്രവചിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് ഉത്തരവ് പിന്‍വലിച്ചത്. ആലപ്പുഴ ബീച്ചില്‍ നടന്നുവരുന്ന അഡ്വഞ്ചര്‍ ടൂറിസത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഈ ഉത്തരവ് ബാധകമല്ല.  മതിയായ സുരക്ഷാക്രമീകരണങ്ങള്‍

Continue Reading
കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 03) അവധി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
192

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 03) അവധി

June 2, 2025
0

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂൺ മൂന്ന് ചൊവ്വ) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ

Continue Reading
മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം ; മുഖ്യമന്ത്രി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
174

മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം ; മുഖ്യമന്ത്രി

June 2, 2025
0

ആലപ്പുഴ : സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൊട്ടാരക്കര താമരക്കുടി എസ് വിഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം.വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്.ജീവിതം കെട്ടിപ്പടുക്കുന്നതിന് അറിവുമാത്രം മതിയാകില്ലെന്നും വിവേകവും വിവേചനബുദ്ധിയും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ

Continue Reading