വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News World
0 min read
256

വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ

June 16, 2025
0

വയനാട്: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ ആണ് മരിച്ചത്. ഭർത്താവ് തോമസ് വർഗീസിനെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
202

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

June 16, 2025
0

ആലപ്പുഴ ; ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം.രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് വിവരം.വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടി മരിച്ചു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.  

Continue Reading
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്
Kerala Kerala Mex Kerala mx National Top News
0 min read
214

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്

June 16, 2025
0

ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ഏഴ് കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 1920 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്.

Continue Reading
സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം
Education Kerala Kerala Mex Kerala mx Top News
1 min read
215

സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം

June 16, 2025
0

പാലക്കാട് : പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളുമായി ജൂൺ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Continue Reading
ഒമാനിലെ ബുറൈമിയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
170

ഒമാനിലെ ബുറൈമിയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

June 16, 2025
0

ഒമാൻ : ഇടുക്കി സ്വദേശി ഒമാനിലെ ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ്‌ മരണപ്പെട്ടത്. എട്ടു വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു. ബുറൈമിയിൽ സ്വദേശിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. കൊന്താലം, സാറ ദമ്പതികളുടെ മകനാണ്‌. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.തുടർനടപടി പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.

Continue Reading
അഹമ്മദാബാദ് വിമാന അപകടത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി
Kerala Kerala Mex Kerala mx National Top News
1 min read
223

അഹമ്മദാബാദ് വിമാന അപകടത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി

June 16, 2025
0

അഹമ്മദാബാദ് : വിമാന അപകടത്തിൽ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവർത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും.  

Continue Reading
കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം തീരത്തടിഞ്ഞു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
192

കടലിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം തീരത്തടിഞ്ഞു

June 16, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തീരത്തടിഞ്ഞു.ആലപ്പുഴ ഇരുമ്പുപാലം കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫി (15) ന്റെ മൃതദേഹമാണ്‌ തിങ്കൾ രാവിലെ ഏഴോടെ പുറക്കാട്‌ തീരത്തടിഞ്ഞത്‌. മൃതദേഹം ആലപ്പുഴ മെഡിക്കൽ കേളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.ആലപ്പുഴ ബീച്ചിൽ ഞായർ വൈകിട്ട്‌ 4.45 ഓടെയാണ്‌ സഹപാഠികളായ ആറ്‌ പേർക്കൊപ്പം ബീച്ചിൽ ഫുട്‌ബോൾ കളിക്കാനെത്തിയ ഡോൺ തിരയിൽപ്പെട്ടത്‌.തത്തംപള്ളി സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്

Continue Reading
ഉപതിരഞ്ഞെടുപ്പ് ; പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Malappuram Top News
1 min read
186

ഉപതിരഞ്ഞെടുപ്പ് ; പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് ജില്ലാ കളക്ടർ

June 16, 2025
0

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ,

Continue Reading
പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടിയുടെ ഭൗതിക സൗകര്യ വിപ്ലവം ; മന്ത്രി വി. ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
215

പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടിയുടെ ഭൗതിക സൗകര്യ വിപ്ലവം ; മന്ത്രി വി. ശിവൻകുട്ടി

June 16, 2025
0

തിരുവനന്തപുരം ; കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള നെടുമങ്ങാട് എം.എൽ. എ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ‘മികവുത്സവം 2025 ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾക്ക് ആധുനികതയുടെ പുതിയ അർത്ഥങ്ങൾ നൽകുന്ന

Continue Reading
നിലമ്പൂരിൽ വൻ വിജയ പ്രതീക്ഷയിലാണെന്ന് പി. വി. അൻവർ
Kerala Kerala Mex Kerala mx Malappuram Top News
0 min read
222

നിലമ്പൂരിൽ വൻ വിജയ പ്രതീക്ഷയിലാണെന്ന് പി. വി. അൻവർ

June 16, 2025
0

മലപ്പുറം : വൻ വിജയ പ്രതീക്ഷയിലാണ് താനെന്ന് നിലമ്പൂരിലെ സ്ഥാനാർഥി പി. വി. അൻവർ. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പ്രതികരിച്ചു. പി. വി. അൻവറിന്റെ പ്രതികരണം…. വോട്ടിംഗിൽ അടിയൊഴുക്ക് മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തും.റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണ്. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകും. താൻ രാജിവച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ

Continue Reading