സൗദിയിൽ മഴ ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളെല്ലാം പച്ചപ്പണിയുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
26

സൗദിയിൽ മഴ ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളെല്ലാം പച്ചപ്പണിയുന്നു

January 7, 2024
0

സൗദിയിൽ മഴ ശക്തമായതോടെ രാജ്യത്തെ ഉയർന്ന പ്രദേശങ്ങളെല്ലാം പച്ചപ്പണിയുന്നു. മക്ക മേഖലയിലാണ് പച്ചപ്പ് വൻ തോതിൽ പടർന്നു പിടിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 600 ശതമാനം വർധനവാണ് മേഖലയിൽ രേഖപ്പെടുത്തിയത്. മക്ക മേഖലയിൽ കഴിഞ്ഞ അഞ്ചു മാസങ്ങൾക്കിടെ വലിയ രീതിയിലാണ് പച്ചപ്പ് പടർന്നു പിടിച്ചത്. മേഖലയിൽ മഴ ശക്തമായതാണ് പച്ചപ്പ് പടരാൻ കാരണം. മക്കയുടെ മിക്ക പ്രദേശങ്ങളിലും ഈ കാലയളവിൽ 200മില്ലിമീറ്റർ വരെ മഴ ലഭിച്ചു. 2023 ഓഗസ്റ്റിൽ മേഖലയിലെ

Continue Reading
ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ
Kerala Kerala Mex Kerala mx Pravasi
1 min read
31

ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ

January 7, 2024
0

ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. പൊതു ഇടങ്ങളിലെ പാർക്കിംഗ് നിരക്കും പാര്‍ക്കിങ് ഇടങ്ങളും സംബന്ധിച്ച മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം സാങ്കേതിക ഓഫീസ് മേധാവി എഞ്ചി. താരിഖ് അൽ തമീമി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സഹായത്തോടെ പൊതു പാർക്കിങ് മാനേജ്‌മെന്റ് പ്രൊജക്ട് നടപ്പിലാക്കുകയാണ്

Continue Reading
സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍  നിര്‍ദ്ദേശം
Kerala Kerala Mex Kerala mx Pravasi
1 min read
28

സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശം

January 7, 2024
0

സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ പൂത്തീകരിക്കുന്നതിനും ഗുണമേന്മയുള്ള ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, വികസനവും വളര്‍ച്ചാ അവസരങ്ങളും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദ്ദേശം. രാജ്യത്തെ കോളേജുകളിലും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലും ടെക്‌നിക്കല്‍

Continue Reading
ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
28

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം

January 7, 2024
0

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് ഇവർ വലയിലായത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ

Continue Reading
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
Kerala Kerala Mex Kerala mx Pravasi
0 min read
24

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

January 7, 2024
0

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2022നെ അപേക്ഷിച്ച് 2023ൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വൻ വർധനവ് രേഖപ്പെടുത്തിയത്. നാലേകാൽ കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022ൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 3.14 കോടി യാത്രക്കാരാണ്. എന്നാൽ 2023ൽ 4.27 കോടി യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതോടെ

Continue Reading
എംബിഎ പഠിക്കാൻ ഇറ്റലിയിലെത്തി, ഇന്ത്യന്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
30

എംബിഎ പഠിക്കാൻ ഇറ്റലിയിലെത്തി, ഇന്ത്യന്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

January 7, 2024
0

റാഞ്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇറ്റലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിന്നുള്ള രാം റാവത്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. എംബിഎ പഠിക്കാനാണ് രാം റാവത്ത് ഇറ്റലിയിലേക്ക് പോയത്. പുതുവത്സരാശംസകൾ നേരാൻ മാതാപിതാക്കൾ വിളിച്ചപ്പോൾ രാം റാവത്തിനെ കിട്ടിയില്ല. കുറേ തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കള്‍ താമസ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടു. വിദ്യാർത്ഥിയെ മറ്റൊരു വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ

Continue Reading
പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി
Kerala Kerala Mex Kerala mx Pravasi
1 min read
42

പൊതുമാപ്പ്; മക്ക പ്രവിശ്യയിൽ 4358 തടവുകാർ മോചിതരായി

January 7, 2024
0

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രാജ കാരുണ്യം ഇടയാക്കിയത്. സൗദിയിലുടനീളം ജയിലുകളിൽ കഴിയുന്ന കൊടിയ കുറ്റവാളികൾ ഒഴികെയുള്ള തടവുകാർക്കാണ് രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളിലെ

Continue Reading
‘ജനിച്ചത് നല്ല കുടുംബത്തിൽ’; മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി
Kerala Kerala Mex Kerala mx Pravasi
1 min read
58

‘ജനിച്ചത് നല്ല കുടുംബത്തിൽ’; മയക്കുമരുന്ന് കേസിൽ പ്രതിയായ 22കാരിയെ വെറുതെ വിട്ട് കോടതി

January 7, 2024
0

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണെന്ന വാദം അം​ഗീകരിച്ച കോടതി, കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. എന്നാൽ, പ്രതിഭാ​ഗം അഭിഭാഷകർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇതോടെ യുവതിയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ്

Continue Reading
അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
56

അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

January 6, 2024
0

അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീർ തടത്തിൽ പറമ്പൻ (40) ആണ്​ അൽ വഗനിൽ ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്​. അൽ വഗനിൽ അമ്മാവൻ നടത്തുന്ന ഫെയ്മസ് ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം അൽ ഐൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തനകൻ സമദ് പൂന്താനം

Continue Reading
അയോധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നൽകി കേന്ദ്രം
Kerala Kerala Mex Kerala mx Pravasi
0 min read
61

അയോധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നൽകി കേന്ദ്രം

January 6, 2024
0

അയോധ്യയിലെ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും ‘മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം’ എന്ന് പേരിടുന്നതിനുമുള്ള നിർദേശത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അയോധ്യയുടെ സാമ്പത്തിക സാധ്യതകളും ആഗോള തീർഥാടനകേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവും കണക്കിലെടുത്ത് വിദേശ തീർഥാടകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നതിന് വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുക പ്രധാനമാണെന്ന് യോഗം വിലയിരുത്തി.

Continue Reading