സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കൽ; അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ
Kerala Kerala Mex Kerala mx Pravasi
1 min read
24

സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കൽ; അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ

May 17, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടതെന്ന് അല്‍ അന്‍ബ ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1550, 1437, 1843, 2000 പേരെയും പിരിച്ചുവിട്ടു. ഈ നടപടി സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.

Continue Reading
കുവൈത്തിൽ നിർമ്മാണ ജോലിക്കിടെ അപകടം; ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
41

കുവൈത്തിൽ നിർമ്മാണ ജോലിക്കിടെ അപകടം; ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു

May 16, 2024
0

    കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം. ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ്

Continue Reading
തമിഴ്നാട് കന്യാകുമാരി സ്വദേശി സൗദിയിൽ മരണപ്പെട്ടു
Kerala Kerala Mex Kerala mx Pravasi
1 min read
29

തമിഴ്നാട് കന്യാകുമാരി സ്വദേശി സൗദിയിൽ മരണപ്പെട്ടു

May 16, 2024
0

  റിയാദ്: തമിഴ്നാട് കന്യാകുമാരി സ്വദേശി ജോൺ വിക്റ്റർ (49) റിയാദിൽ നിന്ന് 230 കിലോമീറ്ററകലെ മജ്മഅയിൽ മരിച്ചു. പിതാവ്: റെയിൽസൺ (പരേതൻ), മാതാവ്: തങ്കബായ് (പരേത), ഭാര്യ: സീത റാണി. മൃതദേഹം നാട്ടിൽ അയക്കാൻ മജ്മഅ കെ.എം.സി.സിയുടെയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.  

Continue Reading
ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
36

ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

May 16, 2024
0

തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി.

Continue Reading
16 വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക്; കോശി ജോർജിനു കെഫാഖ് യാത്രയയപ്പ് നൽകി
Kerala Kerala Mex Kerala mx Pravasi
1 min read
115

16 വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക്; കോശി ജോർജിനു കെഫാഖ് യാത്രയയപ്പ് നൽകി

May 15, 2024
0

  16 വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന കോശി ജോർജ് നു കെഫാഖ് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി ബിനേഷ് ബാബു , മറ്റു ഭാരവാഹികൾ,കെഫാഖ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെഫാഖ് വൈസ് പ്രസിഡന്റ് ബിജു പി ജോൺ അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു. ഐസിസി യിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സിബി മാത്യു, ട്രഷറർ അനിൽ കുമാർ, വനിതാ ഫോറം കൺവീനർ ആൻസി രാജീവ് ,

Continue Reading
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും , ആവശ്യങ്ങളും അറിയിക്കാം; ഓപ്പൺ ഹൗസ് പതിനേഴ് വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ
Kerala Kerala Mex Kerala mx Pravasi World
1 min read
48

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും , ആവശ്യങ്ങളും അറിയിക്കാം; ഓപ്പൺ ഹൗസ് പതിനേഴ് വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ

May 14, 2024
0

  മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും , ആവശ്യങ്ങളും അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 മെയ് പതിനേഴ് വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ

Continue Reading
ഒമാനിലെ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്​ സംസ്കരിക്കും
Kerala Kerala Mex Kerala mx Pravasi
1 min read
48

ഒമാനിലെ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്​ സംസ്കരിക്കും

May 13, 2024
0

    സുഹാർ: ഒമാനിലെ സുഹാർ റൗണ്ട്​ എബൗട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളിയായ സുനിൽകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്​ സംസ്കരിക്കും. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തിൽ എത്തിച്ച്​ തിങ്കളാഴ്ച പുലർച്ചെ ഒമാൻ എയറിലാണ്​ നാട്ടിലേക്ക്​ കൊണ്ടുപോയത്​. മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ സംസ്‌കരിക്കും. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന

Continue Reading
അജ്പക് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക്‌ യാത്രയയപ്പ് നല്കി
Kerala Kerala Mex Kerala mx Pravasi
1 min read
55

അജ്പക് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക്‌ യാത്രയയപ്പ് നല്കി

May 13, 2024
0

  കുവൈറ്റ്‌: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതൃരാജ്യത്തിലേക്കു പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷൻ കുവൈറ്റ്‌ (AJPAK) വൈസ്പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക്‌ വികാരഭരിതമായ യാത്രയയപ്പ് നല്കി. സംഘടന രൂപം കൊണ്ട നാൾ മുതൽ അതിനു നേതൃത്വം കൊടുത്ത മഹത് വ്യക്തിത്വം ആയിരുന്നു എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പുഞ്ചിരി എന്ന അബ്ദുൽ റഹ്മാൻ. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ പ്രസിഡന്റ് കുര്യൻ തോമസ്

Continue Reading
ന്യൂയോർക്ക് മലയാളി അസോസിയേഷൻ 2024-25 വർഷത്തെ പ്രവർത്തനോൽഘാടനം നടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
53

ന്യൂയോർക്ക് മലയാളി അസോസിയേഷൻ 2024-25 വർഷത്തെ പ്രവർത്തനോൽഘാടനം നടത്തി

May 12, 2024
0

  ന്യൂ യോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേത്രത്വത്തിൽ കല, സ്പോർട്സ്, സാമൂഹിക പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ അതിന്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ മെയ് 4 ന് ശനിയാഴ്ച ക്യുൻസിൽ ദിൽബാർ റെസ്റ്റാറന്റിൽ വച്ചു വിജയകരമായി നടത്തപ്പെട്ടു. ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടു തുടങ്ങിയ യോഗത്തിൽ

Continue Reading
കുവൈത്തിൽ വൻ മദ്യവേട്ട; നാല് പ്രവാസികൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
62

കുവൈത്തിൽ വൻ മദ്യവേട്ട; നാല് പ്രവാസികൾ പിടിയിൽ

May 10, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണശാലയിൽ അൽ അഹമ്മദി അധികൃതർ മിന്നൽ റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ടയാണ് പരിശോധനയിൽ പിടികൂടിയത്. നാല് പ്രവാസികളെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് അധികൃതർ പിടികൂടിയത്. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ്

Continue Reading