പെരിങ്കല്ലന്‍ തോട്ടില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം; ഉടൻ നീക്കണമെന്ന് നാട്ടുകാര്‍
Kerala Kerala Mex Kerala mx Kozhikode
1 min read
25

പെരിങ്കല്ലന്‍ തോട്ടില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം; ഉടൻ നീക്കണമെന്ന് നാട്ടുകാര്‍

May 8, 2024
0

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ പെരിങ്കല്ലന്‍ തോട്ടില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. തോട് സംരക്ഷിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് വീണ്ടും ഈ മാലിന്യം തള്ളിയത്. തോടിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാളിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീണ്ടും മാലിന്യം തള്ളിയ വിവരം അറിഞ്ഞെത്തിയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാള്‍ അധികൃതരോട് മാലിന്യം നീക്കണമെന്നും

Continue Reading
ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
22

ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

May 8, 2024
0

കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു. വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായിരുന്നു. പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ പോകവേയാണ് വാണിമേല്‍ പാലത്തിന് സമീപത്ത് അപകടമുണ്ടായത്. ആല്‍ മരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു. നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ

Continue Reading
ഐസിയു പീഡനക്കേസിൽ ഡോ.പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം; അതിജീവിത ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
26

ഐസിയു പീഡനക്കേസിൽ ഡോ.പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം; അതിജീവിത ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ

May 7, 2024
0

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം. അതിജീവിത ഉത്തരമേഖല ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. 9ന് മൊഴിയെടുപ്പും നടത്തും. നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടി പി അന്വേഷിച്ച്, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. അതേസമയം നാല് ദിവസം മുമ്പാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്

Continue Reading
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
28

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

May 7, 2024
0

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്. നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ പതിക്കുകയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുത പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Continue Reading
ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
31

ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

May 7, 2024
0

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ

Continue Reading
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
Kerala Kerala Mex Kerala mx Kozhikode
1 min read
35

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

May 6, 2024
0

  കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വർ നാഥ്.

Continue Reading
പരസ്യ മദ്യപാനം തടഞ്ഞതിന് എസ്ഐക്ക് നേരെ മദ്യപസംഘത്തിൻ്റെ കുപ്പിച്ചില്ല് ആക്രമണം
Kerala Kerala Mex Kerala mx Kozhikode
1 min read
23

പരസ്യ മദ്യപാനം തടഞ്ഞതിന് എസ്ഐക്ക് നേരെ മദ്യപസംഘത്തിൻ്റെ കുപ്പിച്ചില്ല് ആക്രമണം

May 5, 2024
0

  കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. എസ്ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. നെടുമലയിൽ പരസ്യ മദ്യപാനം നടത്തിയത് തടഞ്ഞതിനാണ് ഒരു സംഘം കുപ്പിച്ചില്ല് ഉപയോഗിച്ച് എസ്ഐയെ ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊ‌ർജിതമാക്കി.

Continue Reading
കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന; രക്ഷപ്പെടുത്തിയത് 50 അടി താഴ്ചയിൽ നിന്ന്
Kerala Kerala Mex Kerala mx Kozhikode
1 min read
27

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന; രക്ഷപ്പെടുത്തിയത് 50 അടി താഴ്ചയിൽ നിന്ന്

May 5, 2024
0

  കോഴിക്കോട്: 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന. കോഴിക്കോട് മലയമ്മ കരിയാത്തന്‍കുന്നുമ്മല്‍ ആമിനയുടെ ആട്ടിന്‍കുട്ടിയാണ് ഇന്ന് രാവിലെ 10.30ഓടെ കിണറില്‍ വീണത്. തുടര്‍ന്ന് വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഒ. ജലീല്‍ ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍

Continue Reading
എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തി, മാധ്യമ വാർത്തകൾ നിഷേധിച്ചു; ടി.സിദ്ദീഖ്
Kerala Kerala Mex Kerala mx Kozhikode
1 min read
25

എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തി, മാധ്യമ വാർത്തകൾ നിഷേധിച്ചു; ടി.സിദ്ദീഖ്

May 5, 2024
0

  കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ടി.സിദ്ദീഖ്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടിക്കുള്ളിൽ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സിദ്ദീഖ് ആരോപിച്ചു.ചേവായൂർ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലർ പാർട്ടിയിൽ നിന്ന് രാജി വച്ചത്. ഇതിൻറെ തനിക്കെതിരെ രാഘവൻ വിമർശനം ഉന്നയിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിദ്ദീഖ് പറഞ്ഞു. അതേസമയം, നിർണായകഘട്ടത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ

Continue Reading
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി 18കാരിക്കെതിരെ പീഡന ശ്രമം; പരാതിയിൽ പൊലീസ് കേസെ‍ടുത്തു
Kerala Kerala Mex Kerala mx Kozhikode
1 min read
31

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി 18കാരിക്കെതിരെ പീഡന ശ്രമം; പരാതിയിൽ പൊലീസ് കേസെ‍ടുത്തു

May 4, 2024
0

  കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമം. കാസർകോട് സ്വദേശിയായ 18കാരിക്കെതിരെയായിരുന്നു രണ്ട് ദിവസം മുമ്പ് അതിക്രമം. മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാൾക്കെതിരെ മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതൽ പരിശോധനകൾ പൂർത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടർ

Continue Reading