ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
47

ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിൽ

June 10, 2024
0

കൊച്ചി: എറണാകുളം ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിലായി. എക്സൈസ് സ്പെഷൽ സ്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.

Continue Reading
കാലടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
42

കാലടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ

June 10, 2024
0

കൊച്ചി: കാലടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിലും തൃക്കൈ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രാവിലെ പൂജക്ക് ക്ഷേത്രം ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഒരു സിസിടിവി മോഷ്ടാക്കൾ മുകളിലേക്ക് തിരിച്ചുവെച്ചിരുന്നു. എങ്കിലും മറ്റൊരു സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച് മോഷണത്തിനെത്തുന്ന

Continue Reading
ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം
Ernakulam Kerala Kerala Mex Kerala mx
1 min read
36

ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം

June 10, 2024
0

കൊച്ചി: ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ

Continue Reading
പെരിയാറിലെ മത്സ്യക്കുരുതി; കേരള ഹൈക്കോടതിയുടെ ഇടപെടലിൽ പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
41

പെരിയാറിലെ മത്സ്യക്കുരുതി; കേരള ഹൈക്കോടതിയുടെ ഇടപെടലിൽ പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു

June 10, 2024
0

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടൽ. പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂരി, ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. ഇവർ സംഭവം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് റിപ്പോ‍ർട് നൽകണമെന്നാണ് ഉത്തരവ്. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ,

Continue Reading
ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസ്; പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും
Crime Ernakulam Kerala Kerala Mex Kerala mx
1 min read
56

ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസ്; പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും

June 9, 2024
0

കൊച്ചി: ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്റാനിൽപ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്‍റെ പ്രവ‍ർത്തനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണ് നീക്കം. കഴിഞ്ഞ ഏപ്രിലിൽ ഇറാനിലേക്ക് പോയ ഷമീർ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടർന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Continue Reading
അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി
Ernakulam Kerala Kerala Mex Kerala mx
0 min read
45

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി

June 9, 2024
0

കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത് . വാഹനത്തിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ പുറത്തേക്കിറങ്ങി ഇറങ്ങി ഓടുകയായിരുന്നു. യുസി കോളേജിന് സമീപം താമസിക്കുന്ന ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വാഹനത്തിൽ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത്

Continue Reading
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കൊച്ചി ട്രാഫിക് പോലീസ്‌ നടപടി
Ernakulam Kerala Kerala Mex Kerala mx
1 min read
42

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കൊച്ചി ട്രാഫിക് പോലീസ്‌ നടപടി

June 8, 2024
0

കൊച്ചി: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കൊച്ചി ട്രാഫിക് പോലീസ്‌ നടപടി. മോട്ടോര്‍വാഹനവകുപ്പിനന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തി നിരത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ്‌ നടപടികള്‍ ശക്തമാക്കി. കമ്പനി ഫീറ്റ്‌ ചെയ്തിട്ടുളള സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെട്ടവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിച്ചതും. ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റുകള്‍ മഡ്‌ ഗാര്‍ഡുകളില്‍ ഫീറ്റ്‌ ചെയ്യാതെ, ടെയില്‍ ലാമ്പിനടിയിലായി തിരികി കയറ്റി വയ്ക്കുന്നതും ഉള്‍പ്പെടെ ഗുരതരതമായ രൂപമാറ്റം വരുത്തിയതടക്കം പരിശോധനയിൽ കണ്ടെത്തി. ഇത്തരം

Continue Reading
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
47

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി

June 7, 2024
0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്.വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് എഴുതിയ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി; വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് എംവിഡിക്ക് നിർദേശം
Ernakulam Kerala Kerala Mex Kerala mx
1 min read
46

വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി; വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് എംവിഡിക്ക് നിർദേശം

June 7, 2024
0

എറണാകുളം: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്‍കി.ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.കേസ് ഈ മാസം 13 ലേക്ക് മാറ്റി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍

Continue Reading
സി പ്ലസ് മാറി എ ​ഗ്രേഡ് ആയി; പരീക്ഷ പുനപരിശോധനയിലൂടെ ഇരട്ടിമാർക്ക് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൃഷ്ണവേണി
Education Ernakulam Kerala Kerala Mex Kerala mx
1 min read
82

സി പ്ലസ് മാറി എ ​ഗ്രേഡ് ആയി; പരീക്ഷ പുനപരിശോധനയിലൂടെ ഇരട്ടിമാർക്ക് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൃഷ്ണവേണി

June 7, 2024
0

എറണാകുളം: പരീക്ഷ പുനപരിശോധനയിലൂടെ ഇരട്ടിമാർക്ക് കിട്ടിയതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് എറണാകുളം മുപ്പത്തടത്തെ കൃഷ്ണവേണി. സാമൂഹ്യശാസ്ത്രം പരീക്ഷയിൽ 34 മാർക്കും സി പ്ലസുമായിരുന്ന കൃഷ്ണവേണിക്ക് പുനപരിശോധനാ ഫലം വന്നപ്പോൾ 68 മാർക്കും എ ഗ്രേഡുമായി. മൂല്യനിർണ്ണയം നടത്തിയ അദ്ധ്യാപകരുടെ അശ്രദ്ധ കാരണം താൻ അനുഭവിച്ച മാനസിക സംഘർഷത്തിന് ഇതൊന്നും പകരമാകില്ലെന്നാണ് ഈ വിദ്യാർത്ഥിക്ക് പറയാനുള്ളത്. ഫുൾ എ പ്ലസ്സിനായാണ് പഠിച്ചത്. ഫലം വന്നപ്പോൾ ഏഴ് എ പ്ലസ്സും രണ്ട് എ ഗ്രേഡും.

Continue Reading