തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിലെത്തി; തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx
0 min read
22

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിലെത്തി; തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ

February 25, 2024
0

തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടി. തൃശ്ശൂർ സ്വദേശി അഖിൽ (22)ലാണ് പിടിയിലായത്. മറ്റൊരു യുവാവിനായി അന്വേഷണം തുടരുകയാണ്. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Continue Reading
അലക്സി നവാൽനിയുടെ മൃതദേഹം അമ്മക്ക് കൈമാറി
Kerala Kerala Mex Kerala mx World
1 min read
69

അലക്സി നവാൽനിയുടെ മൃതദേഹം അമ്മക്ക് കൈമാറി

February 25, 2024
0

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറി. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിന്റെ നടപടി . മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് നവാൽനിയുടെ അമ്മ കിര യാർമിഷിന്റെ വക്താവ് എക്സിൽ കുറിച്ചു. നവാൽനിയുടെ മരണാനന്തര ചടങ്ങുകൾ ഉടൻ നടക്കുമെന്നും വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി

Continue Reading
വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക
Kerala Kerala Mex Kerala mx
1 min read
21

വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക

February 25, 2024
0

ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകി കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ യോഗത്തിലാണ് കർണാടകത്തിൻ്റെ ഉറപ്പ്. അഞ്ചു ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ, മയക്കുവെടി ദൗത്യം അനിശ്ചിതത്വത്തിലായി. ഇതിനിടെ ചേർന്ന യോഗത്തിലാണ് കർണാടകം കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് ഉറപ്പ് നൽകിയത്. 2023 നവംബർ 30ന് ഹസൻ ബേലൂരിൽ നിന്ന് പിടികൂടിയ

Continue Reading
മേഘാലയയിൽ തീപിടിത്തം: ഷില്ലോങ് ബാർ അസോസിയേഷൻ കെട്ടിടം കത്തിനശിച്ചു
Kerala Kerala Mex Kerala mx National
0 min read
49

മേഘാലയയിൽ തീപിടിത്തം: ഷില്ലോങ് ബാർ അസോസിയേഷൻ കെട്ടിടം കത്തിനശിച്ചു

February 25, 2024
0

മേഘാലയയിൽ വൻ തീപിടിത്തം. ഷില്ലോങ് ബാർ അസോസിയേഷൻ കെട്ടിടത്തിൽ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. നിരവധി അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെ നിർഭാഗ്യകരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന്

Continue Reading
മരണം വരെ നിരാഹാരം കിടക്കും; ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത
Kerala Kerala Mex Kerala mx National
0 min read
56

മരണം വരെ നിരാഹാരം കിടക്കും; ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത

February 25, 2024
0

ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത. മരണം വരെ നിരാഹാരം കിടക്കുമെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പ്രതികരിച്ചു. ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്ക് ഭരണഘടന പരമായ പരിഹാരം വേണമെന്ന് ആവശ്യം അദ്ദേഹം ആവശ്യപ്പെട്ടു.ഓഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം. കേന്ദ്ര സർക്കാർ ത്രിപുരയിലെ ജനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ആരോപിച്ചു.ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജീവത്യാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം
Kerala Kerala Mex Kerala mx
1 min read
47

ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം

February 25, 2024
0

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ 10.30-ന് പൊങ്കാലയ്ക്കു തുടക്കമാകും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം

Continue Reading
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്
Kerala Kerala Mex Kerala mx
0 min read
32

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

February 25, 2024
0

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. സാക്ഷരതയുടെ കാര്യത്തിൽ മുമ്പേ നടന്ന് രാജ്യത്തിനാകെ മാതൃകയാണ് കേരളം. ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിലും പുതുചരിത്രം. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ നിയോജക മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചു. എം.വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വർഷമായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ് നേട്ടത്തിന് പിന്നിൽ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ

Continue Reading
വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; സ്‌പെഷ്യൽ CCF ഓഫീസർക്ക് ചുമതല; വന്യജീവി ആക്രമണം തടയാൻ നടപടി
Kerala Kerala Mex Kerala mx
0 min read
59

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; സ്‌പെഷ്യൽ CCF ഓഫീസർക്ക് ചുമതല; വന്യജീവി ആക്രമണം തടയാൻ നടപടി

February 24, 2024
0

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ രണ്ടു മാസത്തിനകം സർവ സജ്ജമായ ഓഫീസിലേക്ക് മാറും. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല. ഇതിനിടെ വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക അറിയിച്ചു. ബേലൂർ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് ഉറപ്പ്. ബേലൂർ

Continue Reading
കുതിരാനിൽ പൊലീസിന്റെ വാഹന പരിശോധന; പിടികൂടിയത് ലക്ഷങ്ങളല്ല, കോടികളുടെ കഞ്ചാവും ഹാഷിഷ് ഓയിലും
Kerala Kerala Mex Kerala mx
1 min read
103

കുതിരാനിൽ പൊലീസിന്റെ വാഹന പരിശോധന; പിടികൂടിയത് ലക്ഷങ്ങളല്ല, കോടികളുടെ കഞ്ചാവും ഹാഷിഷ് ഓയിലും

February 24, 2024
0

തൃശൂര്‍: കോടികള്‍ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി പീച്ചി പൊലീസ്. തൃശൂര്‍പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ വച്ചുനടത്തിയ വാഹനപരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന 76.530 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലുമാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ വില്ലേജില്‍ പുത്തൂര്‍ പൌണ്ട് സ്വദേശിയായ പെരിയവീട്ടില്‍ അരുണ്‍കുമാര്‍ (30), കൊഴുക്കുള്ളി വില്ലേജില്‍ മണ്ണുത്തി പട്ടാളകുന്ന് ദേശത്ത് കളപുരയ്ക്കല്‍ വീട്ടില്‍ അഖില്‍ (29) എന്നിവരെയാണ് പീച്ചി പിടികൂടിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എ

Continue Reading
വീണ്ടും മലയാളി കൊടുങ്കാറ്റ്! ശോഭന ആശക്ക് 5 വിക്കറ്റ്; യുപി വാരിയേഴ്‌സ് ചാരം, ആര്‍സിബിക്ക് ത്രില്ലര്‍ ജയം
Kerala Kerala Mex Kerala mx
2 min read
89

വീണ്ടും മലയാളി കൊടുങ്കാറ്റ്! ശോഭന ആശക്ക് 5 വിക്കറ്റ്; യുപി വാരിയേഴ്‌സ് ചാരം, ആര്‍സിബിക്ക് ത്രില്ലര്‍ ജയം

February 24, 2024
0

ബെംഗളൂരു: വീണ്ടുമൊരു മലയാളി വിജയശില്‍പിയായി അവതരിച്ചു, വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ക്ക് ത്രില്ലര്‍ ജയം. ഒരവസരത്തില്‍ ജയമുറപ്പിച്ചിരുന്ന യുപി വാരിയേഴ്‌സിനെ മലയാളി താരം ശോഭന ആശയുടെ അഞ്ച് വിക്കറ്റ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ 2 റണ്‍സിന് തോല്‍പിക്കുകയായിരുന്നു. ആര്‍സിബിയുടെ 157 റണ്‍സ് പിന്തുടരവെ അവസാന പന്തില്‍ 5 റണ്‍സ് വിജയലക്ഷ്യം നേടാന്‍ യുപിക്കായില്ല. ദീപ്‌തി ശര്‍മ്മയുടെ ഷോട്ട്

Continue Reading