Kerala Kerala Mex Kerala mx Top News World
1 min read
42

‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി

March 27, 2025
0

‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി. ‘കോൺസുലാർ ടീം ഇന്ത്യ ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഞങ്ങൾക്ക് സഹിഷ്ണുതയില്ല.. തട്ടിപ്പ് വിരുദ്ധ ശ്രമങ്ങൾ ഞങ്ങൾ തുടരും. വഞ്ചനയോട് ഞങ്ങൾ സഹിഷ്ണുത കാണിക്കില്ല’- യു.എസ് എംബസി സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. ഔദ്യോഗിക ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിച്ച് സ്ലോട്ടുകൾ സുരക്ഷിതമാക്കാൻ ‘ബോട്ടു’കൾ

Continue Reading
കൈക്കൂലി വാങ്ങുന്നതിനിടെ അസി.പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
35

കൈക്കൂലി വാങ്ങുന്നതിനിടെ അസി.പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ

March 27, 2025
0

മംഗളൂരു: മണൽ കടത്ത് വാഹനം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തയ്യാറാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ അസി.പബ്ലിക് പ്രോസിക്യൂട്ടറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. ഗണപതി വസന്ത് നായക്കാണ് പിടിയിലായത്. 3000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ ഉഡുപ്പി ലോകായുക്ത പൊലീസിനെ സമീപിക്കുകയായിരുന്നു. ഉഡുപ്പി ജില്ല കോടതിയിലെ നായക്കിന്റെ ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ തുക സ്വീകരിക്കുന്നതിനിടെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading
ഉത്തർപ്രദേശിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിൽ വിശ്വാസത്തിന്  പങ്കുണ്ടെന്ന്  യോഗി ആദിത്യ നാഥ്
Kerala Kerala Mex Kerala mx National Top News
1 min read
24

ഉത്തർപ്രദേശിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിൽ വിശ്വാസത്തിന് പങ്കുണ്ടെന്ന് യോഗി ആദിത്യ നാഥ്

March 27, 2025
0

ഉത്തർപ്രദേശിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിൽ വിശ്വാസത്തിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.പൊതു പ്രസംഗത്തിനിടെയാണ് യോഗിയുടെ പരാമർശം.മതപരമായ ഇടനാഴികളെകുറിച്ച് സംസാരിച്ച യോഗി വിദ്യാവ്യാസിനി ദേവിയെ ദർശിക്കുന്നതിനായി എത്തുന്നവരുടെ എണ്ണം വർധിച്ചത് മതത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിശ്വാസവും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ യോഗി മഹാകുംഭ മേളയെ വിജയിപ്പിച്ചതിന് നന്ദിയും അറിയിച്ചു. പ്രസംഗത്തിനിടെ ഗംഗാ എക്സ്പ്രസ് ഹൈവേയെക്കുറിച്ചും പരാമർശമുണ്ടായി. മീററ്റിനും പ്രയാഗ് രാജിനുമിടയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും

Continue Reading
അഫ്ഗാനിസ്ഥാനിൽ ഭൂചലനം
Kerala Kerala Mex Kerala mx Top News World
1 min read
44

അഫ്ഗാനിസ്ഥാനിൽ ഭൂചലനം

March 27, 2025
0

അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്ത് നാഷണൽ സെന്റർ ഫോർ സീസ്മോളജി.180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച ഇന്ത്യൻ സമയം 1:58 നാണ് ഭൂചലനമുണ്ടായതെന്ന് എൻ.സി.എസ് എക്സിൽ പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നു. രാവിലെയും 4.6 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായിരുന്നു. യു.എൻ.ഒ.സി.എച്ച്.എയുടെ റിപ്പോർട്ട് പ്രകാരം വെള്ളപ്പൊക്കം, ‍ഭൂചലനം എന്നിവയുൾപ്പടെ പ്രകൃതി ദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള ഭൂപ്രകൃതിയാണ് അഫ്ഗാന്റേത്. അടിക്കടിയുണ്ടായ ഈ പ്രകൃതി ദുരന്തങ്ങൾ അഫ്ഗാൻ ജനതയെ ഏറെ

Continue Reading
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകി സർക്കാർ
Kerala Kerala Mex Kerala mx Top News
1 min read
39

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകി സർക്കാർ

March 27, 2025
0

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകി സർക്കാർ. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ

Continue Reading
ഹരിയാനയില്‍ മൂന്നാമത്തെ പ്ലാന്റ് സജ്ജമാക്കാനൊരുങ്ങി  മാരുതി സുസുക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
41

ഹരിയാനയില്‍ മൂന്നാമത്തെ പ്ലാന്റ് സജ്ജമാക്കാനൊരുങ്ങി മാരുതി സുസുക്കി

March 27, 2025
0

ഹരിയാനയില്‍ മൂന്നാമത്തെ പ്ലാന്റ് സജ്ജമാക്കാനൊരുങ്ങി മാരുതി സുസുക്കി. വര്‍ഷം രണ്ടരലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാകും പുതിയ പ്ലാന്റിനുണ്ടാകുക. ഖര്‍ഖോഡയില്‍ നിലവിലുള്ള ഫാക്ടറിയില്‍ വര്‍ഷം രണ്ടര ലക്ഷം കാറുകള്‍നിര്‍മിക്കാന്‍ ശേഷിയുണ്ട്. രണ്ടാമത്തെ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനും രണ്ടരലക്ഷം കാറുകളുടെ നിര്‍മാണശേഷിയുണ്ട്. മൂന്നാമത്തെ പ്ലാന്റുകൂടി വരുന്നതോടെ ഖര്‍ഖോഡയില്‍ കമ്പനിയുടെ മൊത്തം ഉത്പാദനശേഷി വര്‍ഷം 7.5 ലക്ഷത്തിലെത്തും. 2029-ഓടെ മൂന്നു ഫാക്ടറികളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിലക്ഷ്യമിടുന്നത്. മൂന്നാമത്തെ ഫാക്ടറിക്കായി 7,410 കോടിരൂപയാണ് കമ്പനി നിക്ഷേപിക്കുക.

Continue Reading
ഡെപ്യൂട്ടേഷൻ നിയമനം;അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
32

ഡെപ്യൂട്ടേഷൻ നിയമനം;അപേക്ഷ ക്ഷണിച്ചു

March 27, 2025
0

കേരള ലോകായുക്തയിൽ സീനിയർ അക്കൗണ്ടന്റ് (43400-91200), കോർട്ട് കീപ്പർ (23700-52600) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ, ഫോൺ നമ്പർ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 30 വൈകിട്ട് 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ

Continue Reading
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി  മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
0 min read
21

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്

March 27, 2025
0

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 4 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷൻ ലഭിച്ചത്. ആരോഗ്യ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തുടർച്ചയായി നമ്മുടെ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയർത്തുന്നത്. കൂടുതൽ ആശുപത്രികളെ എൻ.ക്യു.എ.എസ്.

Continue Reading
ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയം; യോ​ഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്
Kerala Kerala Mex Kerala mx National Top News
1 min read
31

ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയം; യോ​ഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്

March 27, 2025
0

ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയിച്ച് യോ​ഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്. ഹരിയാനയിലെ ചർ‍ഖി ദാ​ദ്രിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 24ന് നടന്ന സംഭവം മാസങ്ങൾക്കിപ്പുറമാണ് പുറം ലോകമറിയുന്നത്. റോത്തക്കിലെ സ്വകാര്യ സർവകലാശാലയിലെ യോ​ഗ അദ്ധ്യാപകനായ ജ​ഗദീപാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഹർദീപ് ജ​ഗദീപ് താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ​ഗദീപിനെ ഹർദീപും സുഹൃത്തുക്കളും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ പാടത്തിന് സമീപം കുഴൽക്കിണറിനെന്ന പേരിൽ എടുത്ത ഏഴടി

Continue Reading
റോഡുകളിൽ നമസ്‌ക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി മീററ്റ് പോലീസ്
Kerala Kerala Mex Kerala mx National Top News
1 min read
30

റോഡുകളിൽ നമസ്‌ക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി മീററ്റ് പോലീസ്

March 27, 2025
0

റോഡുകളിൽ നമസ്‌ക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി മീററ്റ് പോലീസ്.മതപരമായ പരിപാടിക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുന്നതിനുള്ള വിശാലമായ സുരക്ഷാ സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. റോഡുകളിൽ ഈദ്-ഉൽ-ഫിത്തർ നിസ്‌കാരം നടത്തുന്നവരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന് മീററ്റ് പോലീസ്. ഈദ്ഗാഹിന് പുറത്ത് തെരുവുകളിലോ, റോഡുകളിലോ, നമസ്‌കാരം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. പൊതുറോഡുകളിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ പാസ്‌പോർട്ട് റദ്ദാക്കും . റോഡുകളിൽ പ്രാർത്ഥന നടത്തി പൊതുസമാധാനം

Continue Reading