Your Image Description Your Image Description

ഉത്തർപ്രദേശിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതിൽ വിശ്വാസത്തിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.പൊതു പ്രസംഗത്തിനിടെയാണ് യോഗിയുടെ പരാമർശം.മതപരമായ ഇടനാഴികളെകുറിച്ച് സംസാരിച്ച യോഗി വിദ്യാവ്യാസിനി ദേവിയെ ദർശിക്കുന്നതിനായി എത്തുന്നവരുടെ എണ്ണം വർധിച്ചത് മതത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിശ്വാസവും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ യോഗി മഹാകുംഭ മേളയെ വിജയിപ്പിച്ചതിന് നന്ദിയും അറിയിച്ചു.

പ്രസംഗത്തിനിടെ ഗംഗാ എക്സ്പ്രസ് ഹൈവേയെക്കുറിച്ചും പരാമർശമുണ്ടായി. മീററ്റിനും പ്രയാഗ് രാജിനുമിടയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയ ഗംഗയിൽ സർവേ നടത്തി പ്രധാനപ്പെട്ട മത കേന്ദ്രങ്ങളായ മാ വിദ്യാവാസിനി ദാം, ബാബാ വിശ്വനാഥ് ദാമുമായി ബന്ധപ്പെടുത്തുമെന്നും യോഗി പറഞ്ഞു. ഇതിലൂടെ സാമ്പത്തിക വികസനം കൊണ്ടു വരാനാണ് യോഗി ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *