ജന്മഗൃഹതീർത്ഥയാത്ര
Kerala Kerala Mex Kerala mx
0 min read
47

ജന്മഗൃഹതീർത്ഥയാത്ര

February 19, 2025
0

അരൂർ :ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂർ ആശ്രമത്തിലേക്ക് എല്ലാ മാസവും ചോതി നാളിൽ നടന്നുവരുന്ന ജന്മഗൃഹ തീർത്ഥയാത്ര ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് (കോഡിനേഷൻ ) സമാദരണീയ സ്വാമി മനു ചിത്ത് ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്നു. സമാദരണീയസ്വാമി വത്സലൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി ഊർമ്മിളചിത്ത്, നൂറുകണക്കിന് ആശ്രമ വിശ്വാസികളും പങ്കെടുത്തു. തുടർന്ന് തീർത്ഥയാത്ര സൽസംഗവും നടന്നു.

Continue Reading
മാര്‍പാപ്പയുടെ രോഗശാന്തിക്കായി ശിവഗിരി മഠത്തില്‍ പ്രാര്‍ത്ഥന നടത്തി
Kerala Kerala Mex Kerala mx
1 min read
42

മാര്‍പാപ്പയുടെ രോഗശാന്തിക്കായി ശിവഗിരി മഠത്തില്‍ പ്രാര്‍ത്ഥന നടത്തി

February 19, 2025
0

ശിവഗിരി : ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനങ്ങളുടെ ആരാധ്യ പുരുഷനും യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗാവസ്ഥയില്‍ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ രോഗം എത്രയും വേഗം ഭേദമായി പൂര്‍വ്വാവസ്ഥയില്‍ എത്തിച്ചേരുവാന്‍ ശിവഗിരിമഠത്തിലെ സന്യാസിമാരും ബ്രഹ്മചാരിമാരും ദൈവദശകം ഹാളില്‍ പ്രാര്‍ത്ഥന നടത്തി. ലോകമൊരു കുടുംബമാണ് ജാതിമത ചിന്തകള്‍ക്കതീതമായി ലോകജനതപരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ഒന്നായി കഴിയണമെന്ന ഗുരുദേവദര്‍ശനം പൂര്‍ണമായും ഉള്‍കൊണ്ട് ജീവിച്ചുവരുന്ന ഒരു മഹാ പുരുഷനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹം ഏറെക്കാലം

Continue Reading
ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു…
Kerala Kerala Mex Kerala mx
0 min read
46

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു…

February 19, 2025
0

കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് സംഘത്തിൻ്റെ മുന്നിൽ വച്ചാണ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്.

Continue Reading
ആലപ്പുഴയിൽ വയോധികയെ കെട്ടിയിട്ട് വൻ മോഷണം
Kerala Kerala Mex Kerala mx
0 min read
40

ആലപ്പുഴയിൽ വയോധികയെ കെട്ടിയിട്ട് വൻ മോഷണം

February 19, 2025
0

ആലപ്പുഴ മാമ്പുഴക്കരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മാമ്പുഴക്കരി വേലികെട്ടിൽ കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടു പാത്രങ്ങൾ, എടിഎം കാർഡ് എന്നിവ ഇവിടെ നിന്നും കവർന്നു. വീട്ടിൽ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ സംഭവത്തിന് പിന്നാലെ കാണാതായി. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്ന് പൊലീസിനോട് വീട്ടമ്മ പറഞ്ഞു.

Continue Reading
ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം…
Kerala Kerala Mex Kerala mx National
0 min read
42

ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം…

February 19, 2025
0

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയാണ് നേതാക്കൾ അദ്ദേഹത്തെ കണ്ടത്. തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തരൂർ പരിപാടിയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന് വേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് വിവരം.

Continue Reading
രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ….
Kerala Kerala Mex Kerala mx National Top News
1 min read
52

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ….

February 19, 2025
0

സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാണ്. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000

Continue Reading
കാര്യവട്ടം റാഗിങ്…പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു…
Kerala Kerala Mex Kerala mx
1 min read
25

കാര്യവട്ടം റാഗിങ്…പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു…

February 19, 2025
0

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്

Continue Reading
ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം…കെ.സുരേന്ദ്രന്‍
Kerala Kerala Mex Kerala mx
1 min read
25

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം…കെ.സുരേന്ദ്രന്‍

February 19, 2025
0

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Continue Reading
ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സർക്കാർ
Kerala Kerala Mex Kerala mx
1 min read
22

ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സർക്കാർ

February 19, 2025
0

ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന് മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഒഴിവാക്കി. . ഇന്നലെ ഓണറേറിയം കുടിശിക ധനവകുപ്പ് അനുവദിച്ചിരുന്നു. ആശാ വര്‍ക്കാരുമാരുടെ ഓണറേറിയത്തിന് നേരത്തെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആശാ വര്‍ക്കര്‍മാര്‍ മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല.

Continue Reading
മദ്യത്തിൻ്റെ അളവ് കുറവ് ചോദ്യം ചെയ്യ്ത ആളെ ബാര്‍ ജീവനക്കാരൻ ക്രൂരമായി ആക്രമിച്ചു
Kerala Kerala Mex Kerala mx
1 min read
19

മദ്യത്തിൻ്റെ അളവ് കുറവ് ചോദ്യം ചെയ്യ്ത ആളെ ബാര്‍ ജീവനക്കാരൻ ക്രൂരമായി ആക്രമിച്ചു

February 19, 2025
0

ബാറിലെത്തിയ ആളെ ക്രൂരമായി ആക്രമിച്ച ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.ദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആറോളം ചില്ലു ഗ്ലാസ്സുകള്‍ ദേഹത്തേക്ക് ആഞ്ഞെറിയുകയായിരുന്നു. കോട്ടയം കുറവിലങ്ങാട് പുതുതായി ആരംഭിച്ച ബാറിലാണ് സംഭവം നടന്നത്.

Continue Reading