Your Image Description Your Image Description

ഭോപ്പാല്‍: കുടുംബത്തിലെ എട്ട് പേരെ കൊന്ന യുവാവ് സ്വയം ജീവനൊടുക്കി.മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയാണ് യുവാവ് ജീവനൊടുക്കിയത് . മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ​ഗ്രാമത്തിലെ 27 കാരനായ ദിനേശ് ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

എട്ട് ദിവസം മുമ്പായിരുന്നു ദിനേശിന്റെ വിവാഹo നടന്നത് . ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ് ദിനേശ് കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ദിനേശ് ഇവരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു . അതിന് ശേഷം ബാക്കിയുള്ളവരെ കൊല്ലാനായിരുന്നു ദിനേശിന്റെ ശ്രമം. എന്നാൽ ഇതിനിടയിൽ കുടുംബത്തിലെ മറ്റൊരു സ്ത്രീ ഇതു കണ്ട് ബഹളം വെക്കുകയും ബാക്കിയുള്ളവർ ആ സമയത്ത് അവിടെ നിന്ന് ഓടിക്കൂടി ഇയാളിൽ നിന്ന് ആയുധം പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ദിനേശ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു . പിന്നീട് ഇയാളെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരുവര്‍ഷം മുമ്പ് ദിനേശ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും അതിന് ശേഷം ഇയാൾ വിവാഹിതനായി . പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *