Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടലിനെ തുടർന്ന് വ്യാപകനാശനഷ്ടം. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലിൽ നാശനഷ്ടം സംഭവിച്ചത് . ഉരുള്‍പൊട്ടലിൽ ഈ പ്രദേശത്ത് ആകെ ഏഴ് വീടുകള്‍ക്ക് തകരാറ് വന്നു . രാവിലെ മുതല്‍ അതിശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപത്തുള്ള ചോനമാലയിലും ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട് . ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത് റോഡ് തകര്‍ന്നു. പിണക്കാട്ട് കുട്ടിച്ചന്റെ വീടിന്റെ സമീപത്തുള്ള ആട്ടിന്‍ കൂടും ഒലിച്ചുകൂട്ടില്‍ ചത്ത നിലയിലും കണ്ടെത്തി. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തില്‍ വ്യാപക കൃഷി നാശമുണ്ടായി.

വരും ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ മഴ മുന്നറിയിപ്പുകൾ ഉള്ളത് കൊണ്ട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *