Your Image Description Your Image Description

ഷൊർണൂർ: ട്രെയിനിൽ വച്ച് യുവ വനിതാ ഡോക്‌ടറെ പാമ്പല്ല കടിച്ചത് പകരം എലിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയായ യുവഡോക്ടറെ കടിച്ചതു പാമ്പല്ല, പകരം എലിയാണെന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു . ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത് .ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്ക് ചൊവ്വാഴ്ച രാവിലെ ഏഴിന്പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം നടന്നത് .

വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനിൽ കയറിയത്. ട്രെയിൻ വല്ലപ്പുഴയെത്തുന്ന സമയത്ത് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയ ഗായത്രി ചെറിയ മുറിവും കണ്ടു. തുടർന്നു തപ്പിയപ്പോൾ പാമ്പിനെ കണ്ടില്ല. എന്നിട്ട് വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുന്ന് നേരെ ആശുപത്രിയിലേക്കു പോവുകയായിരുന്നു .എന്നിട്ട് ഡോക്ടറോട് വിവരം പറഞ്ഞപ്പോൾ ഡോക്ടർ പരിശോധന നടത്തി അതിൽ നിന്ന് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. അതേസമയം രക്തത്തിൽ വിഷാംശം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗായത്രിയെ എലി കടിച്ചതാകാമെന്ന സംശയത്തിലാണ് അധികൃതർ. അതിനാൽ ഗായത്രി ഇപ്പോഴുo നിരീക്ഷണത്തിലാണ്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ പരിശോധിച്ചെങ്കിലും ബോഗിക്കുള്ളിൽ കണ്ടെത്തിയതു ഒരു ഒരു എലിയെ മാത്രമാണ് . മറിച്ച് പാമ്പിനെ കണ്ടെത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *