Your Image Description Your Image Description

കൊച്ചിയില്‍ മഴ തുടരുന്ന സാഹചര്യത്തിൽ ഡോ. എം. ലീലാവതി ടീച്ചറുടെ വീട്ടില്‍ വെള്ളം കയറി. തുടർന്ന് അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങളും വീട്ടുസാമഗ്രികളും കിടക്കയും കസേരകളും നശിഞ്ഞു . കനത്ത മഴ വന്നാൽ വെള്ളം കയറുന്ന സാഹചര്യo ഉണ്ടെന്ന് മനസ്സിലാക്കിയ ടീച്ചറുടെ സഹായി ബിന്ദു ഉടൻ തന്നെ ലീലാവതി ടീച്ചറെ പാടുപെട്ട് മുകളിലത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് മകന്‍ വിനയന്‍ ടീച്ചറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു . ഇതിന് മുമ്പും ടീച്ചറുടെ വീടിനകത്തേക്ക് വെള്ളം കയറുന്നത് സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ പുരസ്‌കാരങ്ങളും പ്രിയപ്പെട്ടവരുടെ നമ്പര്‍ എഴുതിവെച്ച ഡയറിയും ടീച്ചര്‍ ദിനേന എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകവും വെള്ളത്തില്‍ നശിച്ചു. മാത്രമല്ല ധാരാളം പുസ്തകങ്ങള്‍ വെള്ളത്തിലായി.

ടീച്ചര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കറും ഫോണും ഫര്‍ണിച്ചറുകളും അപൂര്‍വും പുസ്തകങ്ങളുമെല്ലാം മഴയിൽ നശിഞ്ഞപ്പോൾ വളരെയധികം വിഷമത്തോടെയാണ് ടീച്ചര്‍ മകന്റെ വീട്ടിലേക്ക് പോയത്. മകന്‍ വിനയന്‍ തൊട്ടടുത്താണ് താമസമെങ്കിലും ലീലാവതി ടീച്ചര്‍ സ്വന്തം വീട്ടിലാണ് ഇത്രയും കാലം താമസിച്ചിരുന്നത് . തൊണ്ണൂറ്റിയാറം വയസ്സിലും ഊര്‍ജസ്വലതയോടുകൂടി എഴുതുകയും വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ടീച്ചര്‍ക്ക് ഏറെ വിഷമമായത് പ്രിയപ്പെട്ട പുസ്തകങ്ങളെ സംരക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് .

Leave a Reply

Your email address will not be published. Required fields are marked *