Your Image Description Your Image Description

പാലക്കാട്: ട്രെയിനിൽ വച്ച് പാമ്പുകടിയേറ്റെന്ന് സംശയത്തിൽ ബോഗി പൂട്ടി സർവ്വീസ് ആരംഭിച്ചു.നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിക്കുകയായിരുന്നു . ആയുര്‍വേദ ഡോക്ടറായ ഗായത്രിയാണ് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഗായത്രിയെ ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടിയിട്ടുണ്ട് .

ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടിരുന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ടായി . എന്നിട്ട് റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു . എന്നാൽ പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചത് .

ഇങ്ങനെ ഒരു സംഭവo ഉണ്ടായ സാഹചര്യത്തിൽ പാമ്പിനെ കണ്ടെന്ന് പറയുന്ന ബോഗി പൂട്ടിയ ശേഷം ട്രെയിൻ സർവീസ് തുടരുകയായിരുന്നു .ഈ സംഭവത്തിൽ നിലമ്പൂർ എത്തിയ ശേഷം വിശദമായ പരിശോധന നടത്താമെന്നാണ് റെയില്‍വേ അധികൃതർ അറിയിച്ചിരിക്കുന്നത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *