Your Image Description Your Image Description

ജറൂസലം: ഗസ്സ യുദ്ധം ഇസ്രായേലിന് തീരാബാധ്യതയാകുന്നു. ഗസ്സയിലെ ചെറുത്തുനിൽപുമൂലം പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇതിൽ ഗുരുതര പരിക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ഗസ്സയിൽ വെറും 12 മണിക്കൂർ ചെലവഴിച്ചതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ ആളാണ് ഇസ്രായേൽ സൈനികനായ ഇഗോർ ടുഡോറൻ.

പൊടുന്നനെ ടുഡോറന്റെ ടാങ്കറിലേക്ക് മിസൈൽ പതിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന പരിക്കിന് കാരണമായി. പരിക്കുമൂലം ഇനി കാലുണ്ടാകില്ലെന്ന് പെട്ടെന്ന് മനസ്സിലായെന്ന് ചികിത്സിക്കുന്ന ആശുപത്രിയിലെ കട്ടിലിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. റിസർവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആളാണ് ടുഡോറൻ.

സ്വയം യുദ്ധമുഖത്തേക്ക് പോകാൻ സന്നദ്ധനായതായിരുന്നു. എന്നാൽ, ഒക്‌ടോബർ ഏഴിലെ ഹമാസ് തിരിച്ചടിയിൽ കാൽ നഷ്ടപ്പെട്ടു. ഇനി സൈനിക ജീവിതം സാധ്യമാകില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മുറിവേറ്റ ഇസ്രായേലി സൈനികരുടെ പെരുകുന്ന സംഖ്യയുടെ പ്രതിനിധിയാണ് ടുഡോറൻ.

ഇത്തരം ആളുകൾ യുദ്ധത്തിലെ മറഞ്ഞിരിക്കുന്ന വൻ ബാധ്യതകളാണ്. അത് വരും വർഷങ്ങളിൽ ഇസ്രായേലിനെ ഗുരുതരമായി ബാധിച്ചേക്കും. മുറിവേറ്റവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാൻ രാജ്യം തയാറാവുന്നില്ലെന്ന പരാതികൾ ഉയർന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *