Your Image Description Your Image Description

കട്ടപ്പന: ജനവാസമേഖലയിൽ പാറക്കല്ലുകൾ ഭീഷണിയാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിൽ.നഗരസഭാ പരിധിയിലെ വട്ടുകുന്നേൽപടിയിൽ ജനവാസ മേഖലയ്ക്കു സമീപത്തെ മലഞ്ചെരുവിലുള്ള പാറക്കല്ലുകളാണ് ഭീഷണി ഉണ്ടാകുന്നത് . ഇവിടെ ആകെ മലയുടെ മുകളിലും മധ്യഭാഗത്തുമായി ഒട്ടേറെ പാറക്കൂട്ടങ്ങളാണുള്ളത്.കഴിഞ്ഞ മാർച്ച് രാത്രിയിൽ ഒരു പാറക്കല്ല് താഴേക്കുരുണ്ട് പല കഷണങ്ങളായി അടർന്നു വീഴുന്നതിനിടെ ചിതറിത്തെറിച്ച് പല ഭാഗങ്ങളിലായി പതിച്ച കല്ലുകൾ മരങ്ങളിലും മറ്റും തട്ടിയാണ് നിന്നത്. അതേസമയം കല്ലുകൾ വീഴാൻ പോയത് സമീപത്തുള്ള വീടുകളിലായിരുന്നു . എന്നാൽ ചിതറിത്തെറിച്ച പല ഭാഗങ്ങളിലായി പതിച്ച കല്ലുകൾ മരങ്ങളിലും മറ്റും തട്ടി അവിടെ തന്നെ നിന്നത് കൊണ്ട് അപകടം ഉണ്ടായില്ല . അതേസമയം മഴ വളരെയധികം ശക്തമായതിനാൽ മണ്ണൊലിച്ച് വീണ്ടും താഴേക്ക് എത്തു എന്ന ആശങ്കയിലാണ് താഴ്‌വരയിൽ താമസിക്കുന്നവർ.

ഈ അപകടത്തെ കുറിച്ച് പഠിച്ചതിന് ശേഷം എന്ത് കൊണ്ടാണ് പതിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് മനസിലാക്കി വേണ്ട പരിഹാര നടപടികൾ സ്വീകരിക്കാൻ താലൂക്ക് അധികൃതർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും വില്ലേജ് അധികൃതർ റിപ്പോർട്ട് നൽകിയിരുന്നെങ്കിലുo കാര്യമായ ഒരു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത് . വട്ടുകുന്നേൽപടിയിൽ റോഡരികിലുള്ള വലിയ പാറക്കല്ലും ഭീഷണിയായി നിലനിൽക്കുകയാണ്. അതിനാൽ പൊട്ടിച്ചുമാറ്റുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് തുടർനടപടിയൊന്നും തന്നെ ഉണ്ടായിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *