Your Image Description Your Image Description

മലപ്പുറം: മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍ മരിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം .എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍ (46) ആണ് ഹൃദയാഘാത്തെ തുടർന്ന് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഷിഹാബുദ്ദീന്‍ . കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയാതായിരുന്നു . എന്നിട്ട് സുഹൃത്തുക്കളുടെ ഒപ്പം റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: റസീന (അരീക്കോട് മൂര്‍ക്കനാട്), മക്കള്‍: ഫാത്തിമ സിയ (പ്ലസ് ടു വിദ്യാര്‍ഥിനി), സെല്ല, സഫ, മര്‍വ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങള്‍: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മന്‍സൂര്‍, യാഷിദ്, റജീന അരീക്കോട്, ബുഷ്റ കാരക്കുന്ന്, ജസീല മമ്പാട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *