Your Image Description Your Image Description

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തതിന് പിന്നില്‍ രാസമാലിന്യമെന്ന് ഫിഷറീസ് വകുപ്പിന്റെ കണ്ടെത്തല്‍ . ഇതുകൊണ്ട് വലിയ ഒരു പാരിസ്ഥിതക ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തുടർന്ന് റിപ്പോര്‍ട്ട്ഫിഷറീസ് മന്ത്രിക്ക് ഇന്ന് കൈമാറും എന്നാണ് സൂചന .

സള്‍ഫര്‍ അടക്കമുള്ള രാസമാലിന്യങ്ങൾ കലർന്നതിനാലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതെന്ന് ഫിഷറീസ് വകുപ്പിന്റെ വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നിന്ന്
മൊത്തം പത്ത് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഫിഷറീസിന്റെ പ്രാഥമിക കണക്ക്.

അതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് അയയ് ച്ചട്ടിട്ടുണ്ട് . അതേസമയം ഉടൻ തന്നെ പെരിയാറിലേക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍പെട്ടെന്ന് നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട് . സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ പ്രതികരിച്ചിയിട്ടുണ്ട് . ഇതിന് പിന്നാലെ എറണാകുളം സബ് കളക്ടര്‍ മത്സ്യകര്‍ഷകരില്‍ നിന്ന് ഇന്ന് നാശനഷ്ടത്തിന്റെ കണക്ക് എടുത്ത് റിപ്പോര്‍ട്ട് വന്നതിന് ശേഷo അർഹതപ്പെട്ടവർക്ക് ധനസഹായം എത്രയാണ് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കും

 

 

 

Leave a Reply

Your email address will not be published. Required fields are marked *