Your Image Description Your Image Description

കൊച്ചി: കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വഴിയിൽ റോഡ് ഗതാഗതം മോശമായി . അതിനാൽ ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരി രംഗത്ത് . പിന്നാലെ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് . ഒപ്പം കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വിവരാവകാശ പ്രവർത്തകനായ കെ ഗോവിന്ദൻ നമ്പൂതിരി മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്ക് വേണ്ടി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും പരാതിയിലുണ്ട്.

നേരത്തെ തന്നെ വെള്ളക്കെട്ട് വിഷയത്തിൽ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ പൂർണഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കില്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

വെള്ളക്കെട്ടിൽ കോടികളുടെ നാശ നഷ്ട്ടമുണ്ടായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡും വെള്ളത്തിനടിയിലായിയിരുന്നു. അതേസമയം കാനകളിലെ ചെളി നീക്കാന്‍ വേണ്ടി മുടക്കിയ കോടികള്‍ കൊണ്ട് വാങ്ങിയ യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടും കൊച്ചി നഗരം ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ് . ഇതിൽ കൊച്ചി കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട് . പിന്നാലെ കൊച്ചിയിലെ നഗരവാസികളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *