Your Image Description Your Image Description
Your Image Alt Text

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും. അബുദാബി ശൈഖ് സായിദ് ഉത്സവനഗരിയില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോഗമുണ്ട്. സമയം, അളവ്, ഘടന എന്നിവയില്‍ മൂന്ന് ഗിന്നസ് ലോക റെക്കോഡുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാസ് ബേയിലും യാസ് ലിങ്ക്സിലും രാത്രി ഒമ്പതുമണിമുതല്‍ കരിമരുന്നുപ്രയോഗം ആരംഭിക്കും. ഫോര്‍ സീസണ്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അല്‍ മറിയ ദ്വീപ് എന്നിവിടങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം.

ദുബായ് ബുര്‍ജ് ഖലീഫ, ഹത്ത, അല്‍ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ദ ബീച്ച് എന്നിവിടങ്ങളിലും തകര്‍പ്പന്‍ ആഘോഷങ്ങള്‍ നടക്കും. ഒട്ടുമിക്ക ഇടങ്ങളിലും ഞായറാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പുലര്‍ച്ചെ ഒരു മണിവരെയുമുണ്ടാകും. ദ ബീച്ച്, ജെ.ബി.ആര്‍., ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിലെ ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക് പകിട്ടേകും. അറ്റ്ലാന്റിസ്, ഓപ്പറ, ബീച്ച് ഫെസ്റ്റിവല്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലും വ്യത്യസ്തമാര്‍ന്ന ആഘോഷപരിപാടികള്‍ അരങ്ങേറും.

പതിനായിരത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍രേഖാ ഡ്രോണ്‍ പ്രദര്‍ശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങനെ രണ്ടു ലോക ഗിന്നസ് റെക്കോഡുകളാണ് റാസല്‍ഖൈമ ലക്ഷ്യമിടുന്നത്. അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജുവരെ നീളുന്ന നാലരക്കിലോമീറ്റര്‍ ബീച്ച് ഫ്രണ്ടില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം എട്ടുമിനിറ്റ് നീണ്ടുനില്‍ക്കും. പരിപാടി കാണാനായി ഇത്തവണ അരലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *