Your Image Description Your Image Description

മലപ്പുറം: ‌‌മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് പരാതിയുമായി വെളിയംകോട് സ്വദേശി രം​ഗത്ത്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങൽ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിൽ അടച്ചത് . ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. അതിന്റെ കൂടെ നാല് ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.

എന്നാൽ ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആളുമാറിയെന്ന് മനസിലായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയിൽ മോചിതനാക്കി

 

 

 

Leave a Reply

Your email address will not be published. Required fields are marked *