Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് കാലവർഷം എത്തിയതോടെ എങ്ങും വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറിയ അവസ്ഥയാണ് ഇപ്പോൾ . പലയിടത്തും മഴ പെയ്തുകൊണ്ടിരിക്കുവാണ്. ഇന്നലെ രാത്രിയോടെ പെയ്ത മഴയില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. തുടർന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി . സമീപത്തുള്ള കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ ഒരാൾ വള്ളം മറിഞ്ഞു മരിച്ചു.

മഴയിൽ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. അതേസമയം മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിൽ വെള്ളം കയറിയിട്ടുണ്ട് .എന്നിട്ട് കുട്ടികളെ സുരക്ഷതമായി മറ്റു വാര്‍ഡുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു .

തൃശൂരിലും ആശുപത്രികളില്‍ വെള്ളം കയറിയ അവസ്ഥായാണ് . തൃശൂരിലെ അശ്വിനി ആശുപത്രിലെ കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്.

പൂത്തോട്ടയില്‍ മഴയെ തുടർന്ന് വള്ളം മറിഞ്ഞ് പുന്നയ്ക്കാ വെളി ചിങ്ങോറത്ത് സരസന്‍ മരിച്ചു. പുല്ല് ചെത്താന്‍ വള്ളത്തില്‍ പോയതായിരുന്നു സരസന്‍ . ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത് . സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരുമെന്നതിനാൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിൽകിയിട്ടുണ്ട് . ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *