Your Image Description Your Image Description

തേക്കിൻകാനം : വൻമരം ഭീഷണിയിൽ തുടരുമ്പോൾ വെട്ടിനീക്കാനുള്ള നടപടികകൾ എടുക്കാതെ അധികൃതർ മൗനം പാലിക്കുന്നു .തേക്കിൻകാനം–പന്നിയാർകുട്ടി റോഡിൽ സ്വകാര്യ റിസോർട്ടിനു സമീപം നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഭീഷണിയായ മരം മുറിക്കാൻ അധികൃതർ തയ്യാറാകുന്നില്ല .ദിവസംതോറും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത് . ഇപ്പോൾ ഈ മരം 11 കെവി, എൽടി ലൈനുകൾക്കു മുകളിലാണു വൻമരം നിൽക്കുന്നത് അത് എപ്പോൾ വേണമെങ്കിലും നിലംപൊത്തി വീഴാവുന്ന അവസ്ഥയിലാണ് .

മരം പെട്ടെന്ന് വീണാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുമെന്ന് ഉറപ്പാണെങ്കിലുംവെട്ടിമാറ്റാൻ നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി. തുടർന്ന് കെഎസ്ഇബി രാജാക്കാട് സെക്‌ഷൻ ഓഫിസിൽ നാട്ടുകാർ ചേർന്ന് പരാതി നൽകിയിട്ടുണ്ട് . അതേസമയം കെഎസ്ഇബി അധികൃതർ വൈദ്യുതി ഓഫ് ചെയ്താൽ മരം വെട്ടി മാറ്റാൻ തയാറാണെന്നു ചൂണ്ടിക്കാണിച്ച് നാട്ടുകാരും സ്ഥലം ഉടമയും രംഗത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *