Your Image Description Your Image Description

താനൂർ :താനൂരിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച പരിഭ്രാന്തി പരത്തി. സ്വകാര്യ പ്ലാന്റ് കെട്ടിടത്തിന്റെ പുറംഭാഗത്തെ സൈഡ് കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണതിനെ തുടർന്ന് പൈപ് പൊട്ടി ചോർച്ച യുണ്ടാവുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത് . അമോണിയ എല്ലാപരിസരത്തും വ്യാപിച്ചതോടെ ഒട്ടേറെപ്പേർക്കു കണ്ണെരിച്ചിലും
ശ്വാസംമുട്ടലുമുണ്ടായി.

ഉടൻ തന്നെ നാട്ടുകാരും പൊലീസും തിരൂർ, താനൂർ അഗ്നിരക്ഷാ സേനയും ടിഡിആർഎഫ് അംഗങ്ങളും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജനപ്രതിനിധികളും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു. പ്ലാന്റിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണം ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് പരിസരത്തുള്ളവർ കുറ്റപ്പെടുത്തി.അതേസമയം ഉൽപാദനം കുറച്ച് നാളത്തേയ്ക്ക് നിർത്തിവെക്കാൻ നഗരസഭയും നിർദേശം നൽകിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *