Your Image Description Your Image Description

മ​ഞ്ചേ​രി: ബന്ധുവായ16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ആണ് ശിക്ഷ വിധിച്ചത്. പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ് ര​ശ്മി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.

2022 ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേസിന്നാസ്പദമായ സം​ഭ​വമുണ്ടായത്. പി​താ​വി​ന്റെ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​പോ​യ സ​മ​യ​ത്ത് പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന കെഎ​ന്‍ മ​നോ​ജാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ണ്ടോ​ട്ടി അ​സി സൂ​പ്ര​ണ്ടാ​യി​രു​ന്ന വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. അ​ഡ്വ എ​എ​ന്‍ മ​നോ​ജ് പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി. ശിക്ഷ വിധിച്ചതോടെ പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *