Your Image Description Your Image Description

കോട്ടയം: ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ട്‌ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ തീരുമാനിച്ചു .
കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട് .അതേസമയം 15 ദിവസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശo നൽകിയിട്ടുണ്ട് .

മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു മെയ് 15 ന് ബസിൽ യാത്രചെയ്ത യുവതിക്കാണ് ഈ ദുരവസ്ഥാവന്നത്. വൈകിട്ട് 5.45ഓടെയാണ് കഞ്ഞിക്കുഴിയിൽ ബസ് എത്തിയപ്പോൾ യുവതി ഛർദ്ദിച്ചത് . എന്നിട്ട് ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ ചർദ്ദി തുടപ്പിക്കുകയായിരുന്നു.

ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *