Your Image Description Your Image Description

മലപ്പുറം: ചുങ്കത്തറ സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു യുവാവ് .ചുങ്കത്തറ മുട്ടിക്കടവ് കാവലങ്കോട് താമസിക്കുന്ന ആനക്കഞ്ചേരി തജ്ലിസാൻ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത് .

തജ്ലിസാന് 13ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു . എന്നാൽ സ്ഥിതി വഷളായതിനെതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *