Your Image Description Your Image Description

മലപ്പുറം: പൊന്നാനി അഴിമുഖത്ത് വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നടപടി ആരംഭിച്ച പശ്ചാത്തലത്തിൽ പൊന്നാനി അഴിമുഖത്തുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമായി. റിപ്പോർട്ടിന് പിന്നാലെ അഴിമുഖത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചു അതോടെപ്പം ജെസിബി കൊണ്ടുവന്ന് ഓടകള്‍ വൃത്തിയാക്കാനും തീരുമാനമായി .

ഇന്നലെ പെയ്ത കടുത്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു . ഇരുപതോളം കുടുംബങ്ങളുടെ ഏക ആശ്രയമായ നടപ്പാതയും, കിണറും വെള്ളത്തിനടിയിയാണ് എപ്പോൾ .

വീടുകളിലേക്ക് വെള്ളം കയറി, ഇഴജന്തുക്കള്‍ എത്തുമോ ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട് . നേരെമറിച്ച് നഗരസഭയുടെ നേതൃത്വത്തിൽ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്ള കല്ലുകളും വെള്ളക്കെട്ടിന് കാരണമായെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട് . നാട്ടുകാർ പറഞ്ഞിട്ടും ഒരു വിലയും കൊടുക്കാതെയാണ് പ്രദേശത്ത് കല്ലുകള്‍ ഇട്ടതെന്നാണ് പറയുന്നത് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *