Your Image Description Your Image Description

വടക്കേക്കര : വഞ്ചി മോഷണം പോയ വിഷമത്തിൽ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളി കൊട്ടുവള്ളിക്കാട് സ്വദേശി വി.വി.ഗോപാലന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുതിയ വഞ്ചി സമ്മാനമായി നൽകി. സത്താർ ഐലൻഡ് പാലത്തിന് സമീപത്തായി ഗോപാലൻ കെട്ടിയിട്ടിരുന്ന വഞ്ചിയും വലയുമാണ് മോഷണം പോയത്. ഗോപാലൻ പരാതിയുമായി വടക്കേക്കര പൊലീസിനെ സമീപിച്ചു എങ്കിലും നടപടി ഉണ്ടായില്ല .

ഗോപാലിന്‌ വഞ്ചി കൈമാറുന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, യുഡിഎഫ് പറവൂർ നിയോജകമണ്ഡലം ചെയർമാൻ പി.എസ്.രഞ്ജിത്ത്, മണ്ഡലം പ്രസിഡന്റ് എം.ഡി.മധുലാൽ, അനിൽ ഏലിയാസ്, കെ.ആർ നിയോജകമണ്ഡലം ചെയർമാൻ പി.എസ്.രഞ്ജിത്ത്, മണ്ഡലം പ്രസിഡന്റ് എം.ഡി.മധുലാൽ, അനിൽ ഏലിയാസ്, കെ.ആർ. ശ്രീരാജ്, രാജീവ് വഞ്ചിപ്പുരക്കൽ, പ്രദീപ് മങ്ങാടൻ, വേണു വാലത്ത്, മനോജ് കെ.ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *