Your Image Description Your Image Description

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം കൂടിയ സാഹചര്യത്തിൽ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കിയത്തിന്റെ പശ്ചാത്തലത്തിൽ വിജയം കണ്ടതായി ആരോഗ്യ വകുപ്പ് . വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്ന സാഹചര്യത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് ഒരു മാസത്തിനിടെ 221 പേരിൽ . 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സമയത്ത് മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.

പുതുതായി മൂന്ന് പേർക്ക് കൂടി കളമശ്ശേരിയിൽ രോഗം സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി, ആലുവ, മട്ടാഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയിലെ ചില കൂൾ ബാറുകളും ബേക്കറികളും ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിച്ചിരുന്നു. വേങ്ങൂർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കായി ധന സമാഹരണം തുടരുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *