Your Image Description Your Image Description

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയ പരാതിയെ തുടർന്ന് . യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

കോളേജില്‍നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റിയതിനു ശേഷം ക്ലാസ് മുറിയിലേക്ക് പോയ സമയത്ത് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിചെന്ന് പറഞ്ഞ് അതുൽ നല്‍കിയ പരാതിയില്‍ പ്രതിഷേധവുമായി കെഎസ്‌യു നേതാക്കള്‍ രംഗത്തെത്തി.

സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *