Your Image Description Your Image Description

 

അബുദാബി: തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്. ക്യാബിന്‍ ക്രൂ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍ററ് നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ എമിറേറ്റ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷകള്‍ അയയ്ക്കാം. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായാണ് ഒഴിവുകളുള്ളത്. ഇവര്‍ക്ക് മാത്രമേ അപേക്ഷകള്‍ അയയ്ക്കാനാകൂ എന്നതാണ് നിബന്ധന.

യോഗ്യതയും പ്രവൃത്തിപരിചയവും

  • ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരു വര്‍ഷത്തിലധികമുള്ള പ്രവൃത്തി പരിചയം.
  • പോസിറ്റീവ് മനോഭാവവും ഒരു ടീമിൽ മികച്ച സേവനം നൽകാനുള്ള സ്വാഭാവികമായ കഴിവും, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകാനുള്ള കഴിവും.
  • കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത- ഹൈസ്കൂള്‍ ബിരുദം (ഗ്രേഡ് 12).
  • ഇംഗ്ലീഷിൽ നന്നായി സംസാരിക്കാനും എഴുതാനുമുള്ള പ്രാവീണ്യം (മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്നത് അധിക യോഗ്യതയായി കണക്കാക്കും).
  • കുറഞ്ഞത് 160 സെ.മീ നീളം. നിൽക്കുമ്പോൾ 212 സെ.മീ വരെ എത്താനാകണം.
    ക്യാബിൻ ക്രൂവിന്‍റെ യൂണിഫോം ധരിക്കുമ്പോള്‍ കാണാവുന്ന രീതിയില്‍ ശരീരത്തില്‍ ടാറ്റു ഉണ്ടാകരുത്.
  • എമിറേറ്റ്സ് ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുമ്പോള്‍ ദുബൈയില്‍ താമസിക്കേണ്ടി വരുന്നതിനാല്‍ യുഎഇ തൊഴില്‍ വിസ മാനദണ്ഡങ്ങള്‍ പാലിക്കണം.

അപേക്ഷയ്ക്ക് ഒപ്പം സി വിയും അടുത്തിടെ എടുത്ത ഫോട്ടോയും സമര്‍പ്പിക്കണം.

ശമ്പളവും ആനുകൂല്യങ്ങളും

അടിസ്ഥാന ശമ്പളം- പ്രതിമാസം Dh4,430

ഫ്ലൈയിങ് പേ- 63.75 (മണിക്കൂര്‍ അടിസ്ഥാനമാക്കി, ശരാശരി പ്രതിമാസം- 80-100 മണിക്കൂര്‍)

ശരാശരി ആകെ ശമ്പളം- പ്രതിമാസം Dh10,170 (~USD 2,770, EUR 2,710 or GBP 2,280)

ഗ്രേഡ് II (ഇക്കണോമി ക്ലാസ്)ന്‍റെ ഏകദേശ ശമ്പളമാണിത്. നൈറ്റ് സ്റ്റോപ്പുകൾക്കുള്ള ഭക്ഷണ അലവൻസുകൾ അടുത്ത മാസത്തെ ശമ്പള കുടിശ്ശികയില്‍ ക്രെഡിറ്റ് ചെയ്യുന്നു. ഹോട്ടൽ താമസവും എയർപോർട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതവും കമ്പനി നൽകും.

Leave a Reply

Your email address will not be published. Required fields are marked *