Your Image Description Your Image Description

ചേളാരി : പ്രവാചക ചര്യകള്‍ അനുധാവനം ചെയ്തു മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയ, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മഹല്ല് കമ്മിറ്റികള്‍ സജ്ജരാകണമെന്ന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി അഭിപ്രായപ്പെട്ടു. നിതന്തമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തോടൊപ്പം സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂട്ടി ഉപയോഗപ്പെടുത്തി നൂതനമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ‘സ്‌കോപ്പ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളിലെ വിഭവങ്ങളും സാധ്യതകളും ഏറെയുണ്ട്. കൃത്യമായി അവ വിനിയോഗിക്കപ്പെടുത്തിയാല്‍ മഹല്ലുകളെ അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാന്‍ നമുക്ക് കഴിയും. വഖഫ് സംബന്ധമായ കാര്യങ്ങള്‍, മസ്‌ലഹത്ത്, പ്രീമാരിറ്റല്‍ – പാരന്റിംങ് കോഴ്‌സുകള്‍, ഡിപ്ലോമ ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സ്, പലിശരഹിത വായ്പാ സംവിധാനം, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ മഹല്ലുകളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ഈ വിഷയങ്ങളില്‍ മഹല്ല് കമ്മിറ്റികളെ സഹായിക്കുന്നതിനും മഹല്ലുകളിള്‍ നേരിട്ടെത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് മഹല്ലുകളെ സഹായിക്കുന്നതിനും വേണ്ടിയാണ് ജില്ലകള്‍ തോറും ഓര്‍ഗനൈസര്‍മാരെ നിയമിച്ചിട്ടുള്ളത്. മഹല്ലുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വിഷയങ്ങളിലും ആവശ്യമായ ഇടപെടല്‍ നടത്താനുള്ള ശാസ്ത്രീയമായ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് എസ്.എം.എഫ് ഓര്‍ഗനൈസര്‍മാര്‍. ഈയൊരു സംവിധാനം മഹല്ല് കമ്മിറ്റികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മഹല്ല് ശാക്തീകരണ രംഗത്ത് സുന്നി മഹല്ല് ഫെഡറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറരിമാരായ ബദറുദ്ദീന്‍ അഞ്ചല്‍, ബശീര്‍ കല്ലേപ്പാടം, വി.എ.സി കുട്ടി ഹാജി, സുബൈര്‍ ഹുദവി ചേകന്നൂര്‍, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. സി.എച്ച് മുഹമ്മദ് ശരീഫ് ഹുദവി അനുഗ്രഹ ഭാഷണം നടത്തി. എ.പി.പി കുഞ്ഞഹമ്മദ് ഹാജി ചന്തേര മോഡറേറ്ററായിരുന്നു. പ്രശസ്ത ട്രൈനര്‍ ഡോ. സി.പി അശ്‌റഫ് ട്രാന്‍സാക്ഷന്‍ അനാലിസിസ് വിഷയത്തിലും മുഹമ്മദ് ശഫീഖ് പെരിന്തല്‍മണ്ണ ഐ.ടി വിഷയത്തിലും ക്ലാസിന് നേതൃത്വം നല്‍കി.
ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ടി.എച്ച് അബ്ദുല്‍ അസീസ് ബാഖവി, എ.വി ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇസ്മാഈല്‍ ഫൈസി ഒടമല, സ്വാദിഖലി ഉദവി ഊരകം, കെ അസീസ് മുസ്‌ലിയാര്‍, റിയാസ് ദാരിമി, സഹീര്‍ അനസ്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, ശഫീഖ് അസ്ഹരി കാസര്‍ഗോഡ്, മുഹ്‌സിന്‍ ഹുദവി, കെ.പി അബ്ദുല്‍ ജബ്ബാര്‍ വെളിമുക്ക്, ഹാഫിദ് പെരിന്തല്‍മണ്ണ എന്നിവര്‍ സംബന്ധിച്ചു. സി.ഇ.ഒ പി വീരാന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും ബദറുദ്ദീന്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *