Your Image Description Your Image Description

കു​ന്ദ​മം​ഗ​ലം: സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം-​വ​രി​യ​ട്ട്യാ​ക്ക്-​താ​മ​ര​റോ​ഡി​ൽ പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം അ​പ​ക​ട മേഖലയിലായി മാറുന്നു . ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് നടന്നത് . കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് പി​ലാ​ശ്ശേ​രിഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ റി​റ്റ്സ് കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള
ശ്ര​മ​ത്തി​നി​ടെ റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ലി​ടി​ച്ച് അ​പ​ക​ട​മുണ്ടാവുകയായിരുന്നു .​ ​കള​രി​ക്ക​ണ്ടി​യി​ൽ റോ​ഡി​ന്റെ ഇ​റ​ക്ക​ത്തി​ൽ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേക്ക് വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​താ​ണ് മ​റ്റൊ​ര​പ​ക​ടം സംഭവിച്ചത് .കൊ​ട്ടാ​രം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പത്തായി റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലി​ൽ ഇ​ടി​ച്ചാ​ണ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് വീണത് . എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ര​ണ്ട് കാ​റു​ക​ൾ ഇ​ടി​ച്ച​ശേ​ഷം ഉ​ച്ച​ക്ക് ​സം​ഭ​വി​ച്ച റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലും ഇ​ടി​ക്കു​ക​യാ​യിരുന്നു . കൂ​ട്ട ഇ​ടി​യി​ൽ ഇ​രു കാ​റി​ലു​ള്ള​വ​ർ​ക്കും പരിക്കേറ്റിട്ടുണ്ട് . പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിൽ ചികിത്സയിലാണ് . വെ​ള്ളി​മാ​ട്കു​ന്നി​ൽ​നി​ന്ന് അ​ഗ്‌​നി​ര​ക്ഷ സേ​ന എ​ത്തി റോഡ്‌ ക​ഴു​കി വൃ​ത്തി​യാ​ക്കി​യാ​ണ് അ​ന്ന് റോ​ഡ് ഗ​താ​ഗ​ത​o സാധ്യമാക്കിയത് .ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് പി​ലാ​ശ്ശേ​രി​യി​ലെ വ​ള​വി​ൽ അ​മി​ത വേഗത്തിലെത്തിയ വാഹനങ്ങൾ വൈ​ദ്യു​തി​ത്തൂ​ണി​ൽ ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മറിഞ്ഞത് .

പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നാൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. റോ​ഡു​പ​ണി ക​ഴി​ഞ്ഞ​ശേ​ഷം തൊട്ട് വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത് . കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ​നി​ന്ന് പ​നാ​ത്തു​താ​ഴം സി.​ഡ​ബ്ല്യു.​ആ​ർ.​.​ഡി.​എം റോ​ഡ് വ​ഴി വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ പോ​കാ​ൻ ഈ റോഡിലൂടെ സാധിക്കും .

കാ​ര​ന്തൂ​ർ, കു​ന്ദ​മം​ഗ​ലം, കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ അ​ങ്ങാ​ടി​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ വേണ്ടി ഈ റോഡ് ആണ് തെരഞ്ഞെടുക്കുന്നത് . കു​ന്ദ​മം​ഗ​ലം സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എ​മ്മി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ദേ​ശീ​യ​പാ​ത 766 താ​മ​ര​ശ്ശേ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡാ​ണി​ത്. ഏറെ ദൂരം നീ​ണ്ടു​കി​ട​ക്കു​ന്ന റോ​ഡാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​കടം ഉണ്ടാകുന്നതെന്നാണ്‌ വാ​ർ​ഡ് മെം​ബ​ർ സ​ജി​ത ഷാ​ജി പറയുന്നത് . പ്ര​ദേ​ശ​ത്ത് റോ​ഡി​ന്റെ ഇ​രു ഭാ​ഗ​ത്തും സ്പീ​ഡ് ബ്രേ​ക്ക​റും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാട്ടുകാരുടെ ആവിശ്യം

 

Leave a Reply

Your email address will not be published. Required fields are marked *