Your Image Description Your Image Description

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .വിദ്യാർഥിനികളുടെ മുങ്ങി മരണത്തില്‍ ക്യാമ്പിലുള്ള അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നു എന്ന കണ്ടെത്തലിലാണ് പൊലീസ് കേസ് എടുക്കാൻ തീരുമാനിച്ചത് .അതിനാലാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസെറയും പ്രതിചേർത്ത്
കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് സംഭവം.കരുളായി ക്യാമ്പിനിടെയാണ് വിദ്യാർഥിനികൾ മുങ്ങിമരിച്ചത്.
ആറാം ക്ലാസ് വിദ്യാർഥിഫാത്തിമ മുർഷിന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് 304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്. മരിച്ചവർ തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർഥിനികളാണ്

Leave a Reply

Your email address will not be published. Required fields are marked *