Your Image Description Your Image Description

കോട്ടയം : റെക്കോഡ്‌ ചൂടെത്തിയതോടെ ഈവർഷത്തെ വേനലിൽ നശിച്ചത്‌ 230 ഹെക്ടർ കൃഷി. കൂടാതെ നേരിട്ട്‌ ചൂടേറ്റല്ലാതെ 22 ഹെക്ടർ കൃഷിയും നശിച്ചിട്ടുണ്ട്‌. ആകെ 711 കർഷകരെ വേനൽ ബാധിച്ചിട്ടുണ്ട് . ഇതിൽ 567 പേരുടെ വിളഞ്ഞതും കുലച്ചതുമായ കൃഷിയാണ്‌ നശിഞ്ഞത് . 2.06 കോടി രൂപയുടെ നഷ്ടമുണ്ടായതായും കഴിഞ്ഞ രണ്ടര മാസത്തെ കൃഷിവകുപ്പിന്റെ കണക്കുകൾ ചൂണ്ടികാണിക്കുന്നത് . കൂടുതൽ നശിഞ്ഞത് വാഴ, കപ്പ, പച്ചക്കറി, കവുങ്ങ്‌, ജാതി, നെല്ല്‌ കൃഷികളാണ്‌. ഏ​​ലം, കുരുമു​​ള​ക്​, ജാ​​തി, ഗ്രാ​​മ്പൂ​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നാ​​ണ്യ​​വി​​ള​​കളും നശിച്ചിട്ടുണ്ട്​. ജലക്ഷാമം മൂലം കൃത്യമായി നനയ്‌ക്കാൻ കഴിയാതിരുന്നതും കൃഷിയെ ബാധിച്ചു. കൊടുംചൂടിൽ വാഴകൾ നിരവധി ഒടിഞ്ഞുവീണു. ഏറ്റുമാനൂർ, കോട്ടയം, കടുത്തുരുത്തി ബ്ലോക്കുകളിൽ മഴ തീരെ കുറവായത്തിനാൽ കൃഷിനാശം കൂടുതലും ഈ ബ്ലോക്കുകളിലാണ്‌. വായ്‌പയെടുത്ത്‌ കൃഷി ചെയ്‌തവർക്ക്‌ വരൾച്ചയുണ്ടാക്കിയ നഷ്ടം ചെറുതല്ല. അതേസമയം, വേനൽമഴയാരംഭിച്ചത്‌ കർഷകർക്ക്‌ വളരെയധികം ആശ്വാസമായി. കോട്ടയം മേഖലയിലാണ്‌ നെല്ലിന്‌ ഏറ്റവുമധികം നഷ്ടമുണ്ടായത്. ഏക്കർ കണക്കിന്‌ നെല്ല്‌ പതിരായി. എന്നാൽ മറ്റു പ്രദേശങ്ങളിൽ കൊയ്‌ത്ത്‌ നേരത്തേ കഴിഞ്ഞതിനാൽ നെൽകൃഷിയിൽ കാര്യമായ നഷ്ടമുണ്ടായില്ല. ചൂട്‌ ക്ഷീരകർഷകരെയും ബാധിച്ചിരുന്നു. പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞു. അതോടെപ്പം ചൂട്‌ ബാധിക്കാതെ കാലികളെ പരിപാലിക്കാൻ കർഷകർ ഏറെ കഷ്ടപെട്ടിരുന്നു

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *