Your Image Description Your Image Description

 

വടകര : ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയതോടെ യാത്രക്കാർ പ്രതിസന്ധയിലായി .ആയതിനാൽ ബസുകൾ നിർത്തുന്നത് പഴയ സ്റ്റോപ്പുകളിലായതിനാൽ തണൽ ഇല്ലാതായതോടെ കുട ചൂടി ബസ് കാത്തിരിക്കേണ്ട ഗതികേടിലായി യാത്രക്കാർ .

തണൽ മരങ്ങൾ മുറിച്ചു മാറ്റിയതോടെ പലയിടങ്ങളിലും താൽക്കാലികമായി സർവീസ് റോഡുകളും വന്നിട്ടുണ്ട് . കെട്ടിടങ്ങൾ മിക്കവാറും പൊളിക്കുകയോ പകുതി വച്ച് മുറിക്കുകയോ ചെയ്യുമ്പോൾ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒട്ടേറെ യാത്രക്കാർ ബസ് കാത്തിരിക്കാറുള്ള അടക്കാതെരുവിലാണ് ദുരിതം കൂടുതൽ . കണ്ണൂർ ഭാഗത്തേക്കും തൊട്ടിൽപാലം ഭാഗത്തേക്കും പോകുന്ന ബസുകൾക്ക് കാക്കകാലിന്റെ തണൽ ഇല്ല .

ബസ് വന്നു നിന്നാൽ ഓടിയെത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. കോഴിക്കോട് ഭാഗത്തേക്ക് ഉള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിൽ ഉയരത്തിലാണ് കെട്ടിടങ്ങളും കടകളും നിൽകുന്നത് . കടകളിൽ കയറി നിന്നാൽ നിർമാണം നടക്കുന്ന സർവീസ് റോഡിൽ നിന്ന് ഇറങ്ങി വരണം സ്റ്റോപ്പിൽ എത്താൻ. റോഡിൽ വെയിലും പൊടിയും ഏറ്റു വേണം സ്റ്റോപ്പിൽ കാത്തിരിക്കാൻ. ഈ അവസ്ഥാ യാത്രക്കാരെ വളരെ അധികം വലക്കുന്നുണ്ട് . കാലവർഷം ആരംഭിച്ചാൽ ബസ് കാത്ത് നിൽപ്പ് എവിടെ ആകും എന്നാണ് ചോദ്യം ഇപ്പോൾ

അടക്കാതെരുവ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ഉയരപ്പാതയ്ക്ക് ആവശ്യമായ പൈലിങ് ആണ് നടക്കുന്നത്.അതിനാൽ പൂർത്തിയാവാൻ സമയം എടുക്കും. അതുവരെ താൽക്കാലിക കാത്തിരിപ്പു കേന്ദ്രങ്ങൾ വേണമെന്നാണ് ആവിശ്യം

l

Leave a Reply

Your email address will not be published. Required fields are marked *