Your Image Description Your Image Description

കാസർകോട് : പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ പരസ്യ ബോർഡ് റോഡിലേക്ക് വീണു. യാത്രക്കാർ ഓടി രക്ഷപ്പെട്ടത് കാരണം വൻ ദുരന്തം ഒഴിവായി .ഇന്നലെ വൈകിട്ട് 6.30ന് ഉണ്ടായ ശക്തമായ കാറ്റിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലെ ഇരുമ്പു കൊണ്ടുള്ള ഭാരമേറിയ പരസ്യ ബോർഡ് ആണ് താഴേക്ക് വീണത് .

സമീപത്തായി നിർത്തിയിട്ടിരുന്ന 2 ബൈക്കുകൾ തകർന്നു. ബോർഡ് താഴേക്കു പതിക്കുന്ന ശബ്ദം കേട്ട് യാത്രക്കാർ ഓടി മാറിയതുകൊണ്ട് പരുക്കേൽക്കാതെ രക്ഷപ്പെട്ടു . 25 അടിയോളം ഉയരവും 40 അടിയോളം നീളവുമുള്ള ബോർഡ് ആണ് നിലത്ത് വീണത് . പിന്നാലെ 25 ഓളം കല്ലുകളും കെട്ടിടത്തിനു മുകളിൽ നിന്ന് ഇളകി വീണു. ഞായറാഴ്ച ചെറിയ ചാറ്റൽ മഴ ഉള്ളതിനാലും യാത്രക്കാർ കുറവായത് കൊണ്ടാണ് ദുരന്തം ഒഴിവായത് . ബോർഡ് താഴേക്ക് വീഴുന്ന സമയത്ത് അമ്മയും കുട്ടിയും ഓടി രക്ഷപ്പെടുന്ന ദൃശ്യം ഇതുമായി ബന്ധപ്പെട്ട വിഡിയോയിൽ വന്നിരുന്നു. വിവരമറിഞ്ഞ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉടൻ സ്‌ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *