Your Image Description Your Image Description

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  തൃശൂരിൽ സംഘടിപ്പിച്ച ബിജെപി നേതൃയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് വിശ്വാസങ്ങളെ മാനിക്കാൻ തയ്യാറാവാത്ത കോൺഗ്രസിന് കനത്ത വില നൽകേണ്ടി വരും.  ശബരിമലയിൽ ഭക്തരോട് സംസ്ഥാന സർക്കാർ ചെയ്തത് കൊടും ക്രൂരതയാണ്. ലോകത്തെവിടെയും നടക്കാത്തതാണ് കേരളത്തിൽ നടന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആരാധനലായങ്ങൾ എങ്ങനെയാണെന്ന് പിണറായി കണ്ട് പഠിക്കണം.ഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ അനീതിക്കെതിരെ ബിജെപിക്ക് കടുത്ത അമർഷമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *