Your Image Description Your Image Description

കളമശേരി : നഗരസഭയിലെ 21–ാം വാർഡിലുള്ള പുന്നക്കാട്ടുമൂല –ഇത്തപ്പള്ളി റോഡിനു സമീപം നഗരസഭയുടെ അധികാരപരിധിയിലുള്ള പുന്നക്കാട്ടുമൂല കുളത്തിൽ ശനിയാഴ്ച രാത്രി വിഷം കലർന്നു എന്ന സംശയത്തിൽ ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

നാട്ടുകാർ നഗരസഭയിൽ വിവരം അറിയിച്ചുവെങ്കിലും ‌ആരും തന്നെ പരിശോധനക്കായി എത്തിയില്ല. കൂടാതെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ജലം പരിശോധിക്കുന്നതിനോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം തേടാനോ നഗരസഭ തയ്യാറായില്ല.

രാത്രി സമയത്ത്‌ കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതിനായി വലവീശിയിരുന്നതായി പറയുന്നുണ്ട്‌ . ഇതിനു ശേഷമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത് .ജലസ്രോതസ്സിൽ വിഷം കലക്കിയതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കൗൺസിലർ ഇ.ആർ.ചിഞ്ചു പൊലീസിന് പരാതി നൽകിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *