Your Image Description Your Image Description

മൂന്നാർ: ഊട്ടിയിൽ തിരക്ക് നിയന്ത്രിക്കാൻ പാസ് ഏർപ്പെടുത്തി .പിന്നാലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് കൂടി ,ഇതോടെ ഗതാഗത സംവിധാനം താറുമാറായി. മൂന്നാറിൽ ഇന്നലെ 13 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് അഞ്ചര മണിക്കൂറായിരുന്നു . 2006 ലെ നീലക്കുറിഞ്ഞി സീസണുശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൂന്നാറിൽ അനുഭവപ്പെടുന്നത്. ശനിയാഴ്ചയാണ് ഏറ്റവും വലിയ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത് .

ഇ – പാസ് സംവിധാനം വന്നതോടെ ഊട്ടി ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാർ തിരഞ്ഞെടുക്കുന്നത് 18 വർഷത്തിനുശേഷം ഉണ്ടാക്കുന്ന ഏറ്റവും വലിയ തിരക്കാണ് മൂന്നാറിൽ ഉണ്ടായത് .ശനിയാഴ്ച രാവിലെ മുതൽ മൂന്നാറിൽ പല ഭാഗത്തും ഗതാഗത ക്കുരുക്ക് അനുഭവപ്പെട്ടു .

ഗതാഗതക്കുരുക്ക് നിയന്ത്രണ വിധേയമാക്കാൻ സബ്ഡിവിഷനു കീഴിലുളള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറിലും പരിസരങ്ങളിലും നിയോഗിച്ചെങ്കിലും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള തിരക്കാണ് ഉണ്ടായത്. വൈകുന്നേരമായതോടെ മൂന്നാർ സഞ്ചാരികളുടെ വാഹനങ്ങൾ കൊണ്ട് റോഡ്‌ സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കഴിയേണ്ട അവസ്ഥയായിരുന്നു.കൂടാതെ മൂന്നാറിലും പരിസരങ്ങളിലും ഒരു മുറി പോലും കിട്ടാനില്ലാതെ സന്ദർശകരിൽ പലവർക്കും ഭക്ഷണം പോലും കിട്ടിയില്ല

 

Leave a Reply

Your email address will not be published. Required fields are marked *