Your Image Description Your Image Description

പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്നു വയസ്സുകാരി പനി ബാധിച്ചു കുഴഞ്ഞുവീണു മരിച്ചു .അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധു ദമ്പതികളുടെ മകളാണ് മരിച്ച ചിന്നു.

ശനിയാഴ്‌ചയാണ് കടുത്ത പനി തുടങ്ങിയത് . ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .സഹോദരങ്ങൾ: അരുൺ, വിഷ്ണു.

 

Leave a Reply

Your email address will not be published. Required fields are marked *