Your Image Description Your Image Description

കാസർകോട് : രണ്ടുകോടി രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി .ആ​ഡം​ബ​ര​ക്കാ​റി​ന്റെ ര​ഹ​സ്യ അ​റ​യി​ല്‍ വെ​ച്ച് കടത്താൻ ശ്രമിച്ച സ്വർണനമാണ് കസ്റ്റംസ് പിടിച്ചത് . കടത്താൻ ശ്രമിച്ച ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് .

കണ്ണൂർവിമാനത്താവളത്തിലൂടെ കള്ളക്കടത്തായി കൊണ്ടു വന്ന സ്വർണമാണെന്നുള്ള വിവരംലഭിച്ചതിനെ തുടർന്ന് ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ട് രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് പ്രതികളെ പിടിച്ചത് .
ഉ​രു​ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​യി കൊണ്ടുപോവുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് .
സ്വ​ര്‍ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഫോ​ർ​ഡ് കാ​ര്‍ ക​സ്റ്റം​സി​ന്റെ കൈവശമുണ്ട് .

ചെ​റു​വ​ത്തൂ​ര്‍ ദേ​ശീ​യ പാതയിൽ വച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2838.35 ഗ്രാം ​തൂ​ക്കം വ​രു​ന്ന 24 കാ​ര​റ്റ് സ്വ​ര്‍ണമാണ് പിടിച്ചത് .കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ല്‍നി​ന്ന് മം​ഗ​ളൂ​രു​വി​ലെ ആ​ഭ​ര​ണ നി​ര്‍മാ​ണ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന സ്വ​ര്‍ണ​മാ​ണെ​ന്ന് മം​ഗ​ളൂ​രു സ്വ​ദേ​ശി ദേ​വ​രാ​ജ സേ​ഠ് (66) കക​സ്റ്റം​സി​ന് മൊ​ഴി നൽകിയിട്ടുണ്ട് .

കേരളത്തിന്റെ പല ഭാഗത്തുനിന്ന് കള്ളക്കടത്തിനായി കൊണ്ടുവരുന്ന സ്വർണം കൊ​ടു​വ​ള്ളിയിലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ സൂക്ഷിക്കുകയും പി​ന്നീ​ട് ആ​ഭ​ര​ണ നി​ര്‍മാ​താ​ക്ക​ള്‍ക്ക് കൈ​മാ​റു​ക​യും ചെയ്യുന്നതായാണ് വിവരം .

പി​ടി​കൂ​ടി​യ സ്വ​ര്‍ണ​ത്തി​ന് 2.04 കോ​ടി രൂ​പ വില ഉണ്ടെന്നാണ് ​സൂ​പ്ര​ണ്ട് പി.​പി. രാ​ജീ​വ് പറയുന്നത് .
കോ​ഴി​ക്കോ​ട്, ക​രി​പ്പൂ​ര്‍, കൊ​ച്ചി, നെ​ടു​മ്പാ​ശ്ശേ​രി, ക​ണ്ണൂ​ര്‍ എന്നിവിടങ്ങളിലാണ് സ്വർണവേട്ട നടക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *