Your Image Description Your Image Description
Your Image Alt Text

കാഞ്ഞങ്ങാട് : ഭാര്യയ്ക്ക് നേരെ ഐസ്ക്രീം ആസിഡ് ആക്രമണം .ആക്രമണത്തിൽ പൊ​ള്ള​ലേ​റ്റ മകന്റെ നില ഗുരുതരം .ചി​റ്റാ​രി​ക്കാ​ൽ ക​മ്പ​ല്ലൂ​രി​ലെ പി.​വി. സി​ദ്ധു​നാ​ഥി​നാ​ണ് (20) ആക്രമണത്തിൽ പൊള്ളലേറ്റത്‌ .പി​താ​വ് ക​മ്പ​ല്ലൂ​രി​ലെ പി.​വി. സു​രേ​ന്ദ്ര​നാ​ഥാ​ണ് (49) ആ​സി​ഡ് കൊണ്ട് ആക്രമണം നടത്തിയത് .പ്ര​തി​യെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് പിടികൂടി ഗു​രു​ത​ര​മാ​യ വ​കു​പ്പു​കൾ ചുമത്തി കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിട്ടുണ്ട്

ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സുരേന്ദ്രൻ ഒളിപ്പിച്ചു സൂ​ക്ഷി​ച്ചി​രു​ന്ന ആ​സിഡ് പ്രതി ​ഭാ​ര്യ​ക്ക് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. തുടർന്ന് ഓടിമാറിയ ഭാ​ര്യയുടെ തൊട്ടു പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ഴാ​ണ് പ്ര​തി എ​റി​ഞ്ഞ ഐ​സ്ക്രീം ആ​സി​ഡ് സിദ്ധാർത്ഥിന്റെ മേലെ വീണത് .പു​റ​o ഭാഗം ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ക​ണ്ണൂ​ർ ഗവണ്മെന്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സംഭവം ഉണ്ടായത് .

മു​മ്പ് പലതവണയും പ്ര​തി ഭാര്യയെ മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി​പ്പ​രിക്കേൽപിച്ചിട്ടുണ്ട് ​.തുടർന്ന് ഇ​തു​സം​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ന് പരാതി നൽകി. തുടർന്നുള്ള ദേഷ്യമാണ് ആസിഡ് ആക്രമണത്തിന് കാരണം

 

Leave a Reply

Your email address will not be published. Required fields are marked *