Your Image Description Your Image Description
Your Image Alt Text

 

ഈ വർഷത്തെ അക്ഷയ തൃതീയയുടെ സന്തോഷപൂർണ്ണവും ഐശ്വര്യപൂർണ്ണവുമായ അവസരത്തിൽ ഇന്ത്യയിലെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോം ആയ ഫോൺപേ, അത്യാകർഷകമായ ഒരു ഓഫർ പ്രഖ്യാപിച്ചു. 2024 മെയ് 10-ന്, ഫോൺപേ ആപ്പിലൂടെ കുറഞ്ഞത് 1000 രൂപയുടെ ഓർഡർ നടത്തിയാൽ 2000 രൂപ വരെ സുനിശ്ചിത ക്യാഷ്ബാക്ക് ലഭിക്കും. ഫോൺപേയിൽ മാത്രം ലഭ്യമായിട്ടുള്ള ഈ അതുല്യ ഓഫർ, 24k ഡിജിറ്റൽ ഗോൾഡ് ഒറ്റത്തവണ വാങ്ങുമ്പോൾ മാത്രമേ ബാധകമാകൂ. ഉപയോക്താക്കൾക്ക് UPI, UPI Lite, ക്രെഡിറ്റ് & ഡെബിറ്റ് കാർഡുകൾ, വാലറ്റ്, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം.

ആഘോഷത്തിന് മാറ്റുകൂട്ടാൻ, മെയ് 12 വരെ ക്യാരറ്റലൈൻ സ്റ്റോറുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡ് റിഡീം ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഓഫറും ലഭ്യമാകും.

ഈ ഓഫറിന്റെ പ്രധാന ആകർഷണങ്ങൾ ഇവയാണ്:

1. ഗോൾഡ് കോയിനിൽ 2% അധിക ഡിസ്കൗണ്ട്
2. അൺസ്റ്റഡഡ് ആഭരണങ്ങളിൽ 4% അധിക ഡിസ്കൗണ്ട്
3. സ്റ്റഡഡ് ആഭരണങ്ങളിൽ 10% അധിക ഡിസ്കൗണ്ട്

Leave a Reply

Your email address will not be published. Required fields are marked *