Your Image Description Your Image Description
Your Image Alt Text

പുത്തനത്താണി: വി ദെ ചേഞ്ച് എന്ന പ്രമേയത്തിൽ ജില്ലയിലെ 96 സെക്ടറുകളിൽ നടക്കുന്ന സോഷ്യൽ അസംബ്ലിയുടെ ലീഡുമാർക്കുള്ള പരിശീലനം ‘ലീഡ് സമ്മിറ്റ്’ പുത്തനത്താണി സി പി എ കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി സ്വാബിർ സഖാഫി നാദാപുരം ഉദ്‌ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ് സാദിഖ് തെന്നല, സെക്രെട്ടറിമാരായ ജഹ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ധീൻ, പി മൻസൂർ, പിടി മുഹമ്മദ് അഫള്ൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ പഠനം കരിയർ എന്നിവ ഫോക്കസ് ചെയ്തു കൊണ്ട് വിദ്യാർത്ഥി സമ്മേളനം, കുട്ടികളുടെ ലൈഫ് സ്‌കിൽ വികാസം ലക്ഷ്യമാക്കി സമ്മർചിൽ, ഗിഫ്റ്റ് ട്രക്ക് പുസ്തക ശേഖരണം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തിൽ റൺ കേരള റൺ, പ്രവർത്തകരുടെ ഉമ്മമാരുടെ സംഗമം, സോഷ്യൽ സർവീസ്, പഠന ക്യാമ്പ് തുടങ്ങി വിവിധ പദ്ധതികളാണ് സോഷ്യൽ അസംബ്ലിയുടെ ഭാഗമായി നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *