Your Image Description Your Image Description
Your Image Alt Text

ആഗോള ഉത്പാദന മേഖലയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കായി നവീനവും കംപ്രസ് ചെയ്തതുമായ എയര്‍ സൊല്യുഷനുകള്‍ അവതരിപ്പിക്കുന്നതിലൂടെ ELGi യുടെ സേവനസന്നദ്ധത വീണ്ടും പ്രകടം

കൊച്ചി: ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ ELGi Equipments (BSE: 522074 NSE: ELGIEQUIP) EG PM (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ച് EG സീരീസിലേയ്ക്ക് കടന്നു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നു. കൂടാതെ 15 ശതമാനം വരെ EG PM ഉം 16 ശതമാനം ഫ്രീ എയര്‍ ഡെലിവറിയും ഉപഭോക്താവിന് നല്‍കും. 80 ശതമാനം ലോഡ് കപ്പാസിറ്റിയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസ്സറുകളില്‍ നിന്ന് വിഭിന്നമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഗണ്യമായ പ്രകടനമാണ് ഇതിന്റെ സവിശേഷത. കരുത്താര്‍ന്ന പ്രകടനവും ഊര്‍ജ്ജ കാര്യക്ഷമതയും ലഭ്യമാക്കും വിധമാണ് EG PM സീരീസ് തയ്യാറാക്കിയിരിക്കുന്നത്.

പരമാവധി ഊര്‍ജ്ജ ഉപഭോഗം കുറച്ച് അതിലൂടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള നിരവധിയായ ഇന്റലിജന്റ് ഫീച്ചറുകളും ഈ സീരീസില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡ്രൈവ് സിസ്റ്റത്തില്‍ ELGI എയര്‍ടെന്‍ഡുകള്‍ക്കായി സവിശേഷതയാര്‍ന്ന IE5 ഉം മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോറും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇത് 96.5-97.6 ശതമാനത്തോളം മോട്ടോര്‍ ശേഷി പ്രദാനം ചെയ്യുന്നു. ഇത് IE5 പരിധിക്ക് മുകളിലാണ്. അതിനാല്‍ തന്നെ പരമാവധി ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു.

മികച്ച പ്രകടനത്തിനും വേഗതയ്ക്കും പുറമേ വിവിധങ്ങളായ സ്പീഡ് ആപ്ലീക്കേഷനുകളില്‍ ഇത് അങ്ങേയറ്റം ഫലപ്രദമാണ്. ആംബിയന്റ് ടെമ്പറേച്ചര്‍ സെന്‍സറുള്ള തെര്‍മല്‍ വാല്‍വ് താപനിലയെ നിയന്ത്രിക്കുകയും മെച്ചപ്പെട്ട ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. കരുത്താര്‍ന്ന കംപ്രസര്‍ പ്രവര്‍ത്തനത്തിന് ന്യൂറോണ്‍ 4 സമഗ്രമായ പരിഹാരം ഉറപ്പാക്കുന്നു. 7 ഇഞ്ച് ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് ടച്ച് സക്രീന്‍ ഇന്റര്‍ഫേസും ഇന്റലിജന്റ് അല്‍ഗോരിതങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുന്നതിനും അറ്റകുറ്റപ്പണികള്‍ എളുപ്പമാക്കുന്നതിനും സഹായകമാണ്. കൂടാതെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

ELGi യില്‍ ‘എപ്പോഴും മികച്ചത്’ ലഭ്യമാക്കുന്നതിനായി ഞങ്ങളുടെ ഉത്പന്നങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തുകയും കാര്യക്ഷമതയും വിശ്വാസ്യതയും ഉയര്‍ത്തുകയും ചെയ്യാറുണ്ട്. കൂടാതെ ഉപഭോക്താവിന്റെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ഇത് ഞങ്ങളെ പ്രേരിപ്പിക്കുന്നതായി ഐഎസ്എഎംഇ ആന്‍ഡ് എസ്ഇഎ യുടെയും ELGI എക്യുപ്മെന്റ്സ് ലിമിറ്റഡിന്റെയും പ്രസിഡന്റായ ഭവേഷ് കരിയ പറഞ്ഞു. നിര്‍മ്മാണ വ്യവസായ മേഖലയ്ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന EG PM സീരീസ് 11 മുതല്‍ 45 കിലോവാട്ട് വരെ വ്യാപകമാണ്. ഇത് പരമാവധി ഊര്‍ജ്ജം ലാഭിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ EG PM സീരീസ് മികച്ച വാറന്റി പാക്കേജിനൊപ്പം ലഭ്യമാണ്. എയര്‍ എന്‍ഡിന് 10 വര്‍ഷവും മറ്റ് കംപ്രസര്‍ ഘടകങ്ങള്‍ക്ക് അഞ്ച് വര്‍ഷവും വാറന്റിയുണ്ട്. VFD യ്ക്ക് മൂന്ന് വര്‍ഷവും ഇലക്ട്രിക്കല്‍, റബ്ബര്‍ ഭാഗങ്ങള്‍ക്ക് ഒരു വര്‍ഷവും വാറന്റി ലഭിക്കും.

ഇത്തരം വിപുലമായ വാറന്റി തങ്ങളുടെ ഉത്പന്നത്തിന്റെ വിശ്വാസ്യത വെളിവാക്കുന്നുവെന്നും അവ ഉപഭോക്താവിന് കൂടുതല്‍ കരുത്ത് സമ്മാനിക്കുന്നതായും ഭവേഷ് കരിയ അഭിപ്രായപ്പെട്ടു. തങ്ങളുടെ സമഗ്രമായ വാറന്റി കവറേജും വ്യാപകമായ പങ്കാളിത്ത ശൃംഖലയും വേഗത്തിലും ഫലപ്രദവുമായ സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇത് ജീവിത ചെലവ് കുറയ്ക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

EG PM സീരീസിനെ സംബന്ധിച്ചും ഉത്പന്നങ്ങളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ സപ്പോര്‍ട്ടിങ് ടീമിനെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *