Your Image Description Your Image Description
Your Image Alt Text

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാലക്രമേണ കരൾ വീക്കത്തിനും കേടുപാടുകൾക്കും ഇടയാക്കും. ഫാറ്റി ലിവർ രോ​ഗം പ്രധാനമായി രണ്ട് തരത്തിലുണ്ട്.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് : മദ്യം കഴിക്കാത്തവരിലാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകാറുള്ളത്. ഇത് പലപ്പോഴും പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കരൾ വീക്കം, സിറോസിസ്, എന്നിവയുൾപ്പെടെ കൂടുതൽ ഗുരുതരമായ കരൾ തകരാറിലേക്ക് നയിക്കാമെന്ന് ഫെലിക്‌സ് ഹെൽത്ത്‌കെയർ ഗ്യാസ്‌ട്രോഎൻറോളജിസ്റ്റ് നവിൻ ശർമ്മ പറയുന്നു.

ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗം : അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന രോ​ഗമാണിത്. ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവും കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഈ രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ രോഗങ്ങളും ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ്,കരൾ ക്യാൻസറിനുള്ള സാധ്യത എന്നിവ ഉൾപ്പെടെ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല.

ഫാറ്റി ലിവർ രോ​ഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
ക്ഷീണം

മതിയായ വിശ്രമത്തിന് ശേഷവും നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നതും ഊർജമില്ലായ്മയും ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്.

വയറിന്റെ വലത് ഭാ​ഗത്ത് വേദന അനുഭവപ്പെടുക

ഫാറ്റി ലിവർ രോഗമുള്ള ചില വ്യക്തികൾക്ക് വയറിന്റെ വലത് ഭാ​ഗത്ത് നേരിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം. ഇത് കരളിൻ്റെ വീക്കത്തെ സൂചിപ്പിക്കുന്നു.

വയറിലെ വീക്കം

ഫാറ്റി ലിവർ രോഗം ഉണ്ടാകുമ്പോൾ അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് വീക്കത്തിന് ഇടയാക്കും. ഫാറ്റി ലിവർ രോഗം കരളിൻ്റെ പ്രവർത്തനം കുറയ്ക്കുകയും വേദന, ഭാരം കുറയ്ക്കൽ, ക്ഷീണം, വയറിലൽ വീക്കം എന്നിവ ഉണ്ടാക്കുകയും ചെയ്യും.

മഞ്ഞപ്പിത്തം

ബിലിറൂബിൻ എന്ന പിഗ്മെൻ്റ് രക്തത്തിൽ അടിഞ്ഞുകൂടുന്നത് ചർമ്മത്തിനും കണ്ണുകളുടെ വെള്ളയ്ക്കും മഞ്ഞനിറം ലഭിക്കുന്നതിന് കാരണമാകും. ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോ​ഗത്തിന്റെ ലക്ഷണമാണ് ഇത്.

വിശപ്പില്ലായ്മ

ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് വിശപ്പില്ലായ്മ. ഭക്ഷണത്തോടുള്ള വെറുപ്പ് ഉപാപചയത്തിലെ മാറ്റങ്ങൾ, കരൾ പ്രവർത്തനരഹിതവുമായി ബന്ധപ്പെട്ട ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിൽ നിന്ന് ഉണ്ടാകാം.

പെട്ടെന്ന് ഭാരം കുറയുക

ഡയറ്റൊന്നും നോക്കാതെ തന്നെ പെട്ടെന്ന് ഭാരം കുറയുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്നു. കരളിൻ്റെ തെറ്റായ പ്രവർത്തനം ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം.

ബലഹീനത

വ്യക്തമായ കാരണമില്ലാതെ പൊതുവായ ബലഹീനതയോ അസ്വാസ്ഥ്യമോ അനുഭവപ്പെടുന്നത് കരൾ രോ​ഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ്.

Leave a Reply

Your email address will not be published. Required fields are marked *