Your Image Description Your Image Description
ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ഇന്ന് (28-12-2023) തുടക്കമാകും. വൈകുന്നേരം 7ന് ഉദ്ഘാടന സമ്മേളനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
എ എം ആരിഫ് എംപി, എച്ച്. സലാം എം.എൽ.എ മുഖ്യാതിഥികളാകും.ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ജില്ല കളക്ടർ ജോൺ.വി. സാമുവൽ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കളക്ടർ സമീർ കിഷൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് , നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ,ഡെപ്യൂട്ടി കളക്ടറും ഡി.ടി.പി.സി സെക്രട്ടറിയുമായ ആശ സി. എബ്രഹാം മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 8 മണി മുതൽ സംഗീത സംവിധായകൻ ഗൗതം വിൻസന്റും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ. ഡിസംബർ 31 വരെ നാലുദിവസമാണ് പരിപാടികൾ അരങ്ങേറുക.
ആലപ്പുഴ ബീച്ച് ഫെസ്റ്റിന്റെ സുരക്ഷാക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ എച്ച്. സലാം എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടർ ജോൺ വി സാമുവലിന്റെ സാനിധ്യത്തിൽ യോഗം ചേർന്നു. 31 വരെ ആലപ്പുഴ ബീച്ചിലാണ് ഫെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *